ശ്രീലങ്കയെ ചോരയില്‍ മുക്കിയത് തൗഹീദ് ജമാഅത്ത്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Recommended Video
കൊളംബോ: ശ്രീലങ്കയില്‍ ഞായറാഴ്ച ഈസ്റ്റര്‍ പ്രാര്‍ഥനയ്ക്കിടെ ചര്‍ച്ചുകളിലും ഹോട്ടലുകളിലും സ്ഫോടനം നടത്തിയവര്‍ക്ക് വിദേശ സഹായം ലഭിച്ചെന്ന് സര്‍ക്കാര്‍. ചാവേറുകളായവര്‍ എല്ലാം ശ്രീലങ്കന്‍ പൗരന്മാരാണെന്ന് മന്ത്രി രജിത സേനാരത്നെ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

വിദേശത്തുള്ള സംഘങ്ങളുടെ സഹായമില്ലാതെ ഇത്തരം ആക്രമണം നടത്താന്‍ സാധിക്കില്ലെന്നാണ് കരുതുന്നതെന്നും മന്ത്രി വിശദീകരിച്ചു. ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് മാത്രമാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നില്ല. വിദേശികളുടെ സഹായം ലഭിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക തീവ്രവാദ ഗ്രൂപ്പാണ് തൗഹീദ് ജമാഅത്ത്. ഇവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഏത് വിദേശ സംഘമാണ് ആക്രമണത്തിന് സഹായിച്ചത് എന്ന് അന്വേഷിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ അത്ര പരിചിതമല്ല തൗഹീദ് ജമാഅത്ത്. പ്രാദേശികമായി ചിലയിടങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ബുദ്ധ പ്രതിമകള്‍ തകര്‍ത്ത സംഭവത്തില്‍ പങ്കുണ്ടെന്നാണ് കരുതുന്നത്. 24 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ നടക്കുകയാണെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയാകുമെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. ഭീകരവാദം തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക.
ഞായറാഴ്ച ഏഴ് ചാവേറുകളാണ് കൊളംബോയിലെ വിവിധ കേന്ദ്രങ്ങളില്‍ പൊട്ടിത്തെറിച്ചത്. കൊളംബോ വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ നിന്ന് കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി. സോഷ്യല്‍ മീഡിയ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. വ്യാജ പ്രചാരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. കൊല്ലപ്പെട്ട അഞ്ച് ഇന്ത്യക്കാരില്‍ നാല് പേര് ജെഡിഎസ് പ്രവര്‍ത്തകരാണെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഒരു മലയാളിയുമുണ്ട്. മൂന്ന് ജെഡിഎസ്പ്രവര്‍ത്തകരെ കാണാതായി.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications