Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ മതചടങ്ങിനിടെ തിക്കിലും തിരക്കിലും 107 മരണം, അന്വേഷണം പ്രഖ്യാപിച്ച് യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലും 107 മരണം. അതേസമയം മരിച്ചവരില്‍ 25 പേര്‍ സ്ത്രീകളാണ്. രതിഭാന്‍പൂരില്‍ ഭഗവാന്‍ ശിവന്റെ പേരില്‍ നടക്കുന്ന പ്രശസ്തമായ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണമായത്.

നിരവധി പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പരിക്കേറ്റിട്ടുണ്ട്. പതിനഞ്ചോളം കുട്ടികളെയും സ്ത്രീകളെയും ഇറ്റാ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ മരിച്ചിരിക്കാമെന്നാണ് നിഗമനം.

hathras-stampede

മതപുരോഹിതന്‍ ഭക്തര്‍ക്ക് വേണ്ടി നടത്തിയ പ്രഭാഷണത്തിനിടെയാണ് ദുരന്തമുണ്ടായതെന്നും പോലീസ് പറയുന്നു. പലര്‍ക്കും ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ ഇവിടെ കൂട്ടത്തോടെ ഓടിപ്പോകാന്‍ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണമായത്.

ചടങ്ങ് നടക്കുമ്പോള്‍ കനത്ത ചൂട് അനുഭവപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഭോലേ ബാബ എന്ന മതപ്രഭാഷകന്റെ സത്സംഗ പരിപാടിയായിരുന്നു നടന്‍. ഇതിനായി താല്‍ക്കാലിക അനുമതിയും നല്‍കിയിരുന്നു.

ഇറ്റായുടെ അതിര്‍ത്തിയിലും ഹത്രസ് ജില്ലയിലുമായി ആളുകള്‍ക്ക് കൂട്ടത്തോടെ എത്താനുള്ള അനുമതിയും നല്‍കിയിരുന്നുവെന്ന് അലിഗഡ് റേഞ്ച് ഐജി ശലഭ് മാഥുര്‍ പറഞ്ഞു. ചടങ്ങ് അവസാനിച്ചതോടെ എല്ലാവരും കൂട്ടത്തോടെ ഇവിടെ നിന്ന് പോകാന്‍ ശ്രമിച്ചപ്പോഴാണ് തിക്കും തിരക്കുമുണ്ടായതെന്ന് പരുക്കേറ്റവര്‍ പറഞ്ഞു. ഇവിടെ നിന്ന് പുറത്തേക്ക് പോകാന്‍ ഇടമില്ലായിരുന്നു. പലരും ബോധം കെട്ട് വീണതായും ഇവര്‍ പറഞ്ഞു.

അതേസമയം മരിച്ചവരില്‍ മൂന്ന് കുട്ടികളുമുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസറായ രാജ്കുമാര്‍ അഗര്‍വാള്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു. മൊത്തം 27 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ പതിവിലും കവിഞ്ഞ് തിരക്കുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനമെന്ന് സിക്കാന്‍ദാര റാവു പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ആശിഷ് കുമാര്‍ പറഞ്ഞു. ഹത്രസിലെ സത്സംഗ ചടങ്ങ് സംഘടിപ്പിച്ചത് മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗമ കമ്മിറ്റിയാണ്.

അതേസമയം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. അധികൃതരോട് അപകട സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനും യോഗി ആവശ്യപ്പെട്ടു. ദുരന്തത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി പരുക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും പറഞ്ഞു.

പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും അധിതൃതരോട് നിര്‍ദേശിച്ചിട്ടുണ്ട് യോഗി. രണ്ട് മുതിര്‍ന്ന മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും സംഭവസ്ഥലത്തേക്ക് അയച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ആഗ്ര എഡിജിപി, അലിഗഡ് കമ്മീഷണര്‍ എന്നിവരാണ് സംഭവത്തിന് കാരണമെന്താണെന്ന് അന്വേഷിക്കുകയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+