ബന്ധുജനങ്ങളെ വഞ്ചിച്ച അമ്മാവനാണ്, ശിവരാജിനെ വിശ്വസിക്കരുത്; പ്രചാരണത്തിന് തുടക്കമിട്ട് കെജ്രിവാള്‍
ഭോപ്പാല്‍: ഛത്തീസ്ഡിന് പിന്നാലെ മധ്യപ്രദേശിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് അരവിന്ദ് കെജ്രിവാള്‍. തന്റെ പാര്‍ട്ടിക്ക് ഒരവസരം നല്‍കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്ന് സത്‌നയില്‍ നടന്ന റാലിയില്‍ കെജ്രിവാള്‍ പറഞ്ഞു. ഒരവസരം നല്‍കിയാല്‍ തീര്‍ച്ചയായും മധ്യപ്രദേശില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആംആദ്മി പാര്‍ട്ടിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെയും കടുത്ത ഭാഷയില്‍ കെജ്രിവാള്‍ വിമര്‍ശിച്ചു. ജനങ്ങള്‍ ശിവരാജ് മാമയില്‍ വിശ്വസിക്കുന്നത് അവസാനിപ്പിക്കണം. സ്വന്തം ബന്ധുജനങ്ങളെ വഞ്ചിച്ച നേതാവാണ് ശിവരാജ് എന്നും കെജ്രിവാള്‍ ആരോപിച്ചു. ജനങ്ങള്‍ ചൗഹാനെ സ്‌നേഹത്തോടെ വിളിക്കുന്ന അമ്മാവനെന്നാണ്.സ്വന്തം അനന്തരവന്മാരെയും, അനന്തരവളുമാരെയും ചതിച്ച ഒരു അമ്മാവനെ കുറിച്ച് ഞാന്‍ കേട്ടിരുന്നു. അദ്ദേഹത്തെ ഒരിക്കലും വിശ്വസിക്കരുത്. നിങ്ങളുടെ യഥാര്‍ത്ഥ മകനും, സഹോദരനും, അമ്മാവനുമെല്ലാം ഇവിടെയുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

താനാണ് മധ്യപ്രദേശിലെ ജനങ്ങളുടെ യഥാര്‍ത്ഥ പുത്രനെന്ന് സൂചിപ്പിക്കുകയാണ് കെജ്രിവാള്‍ ചെയ്തത്. നിങ്ങളുടെ അമ്മാവനില്‍ ധൈര്യമായി വിശ്വസിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു. അതേസമയം ഛത്തീസ്ഗഡിലെ പോലെ വലിയ വാഗ്ദാനങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്. സൗജന്യ വൈദ്യുതി, ചികിത്സ, മികച്ച സ്‌കൂളുകളും നിര്‍മാണം എന്നിവയെല്ലാം കെജ്രിവാള്‍ ഉറപ്പുനല്‍കി.
ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തൊഴില്‍ രഹിതരമായ യുവാക്കള്‍ക്ക് മാസം 3000 രൂപ നല്‍കുമെന്നും കെജ്രിവാള്‍ അറിയിച്ചു. എഎപി സര്‍ക്കാര്‍ വന്നാല്‍ സൗജന്യ ചികിത്സ ഉറപ്പാക്കും. അതില്‍ ഇരുപത് ലക്ഷം വരെ വിലയുള്ള ടെസ്റ്റുകളും, സര്‍ജറികളും വരെ സൗജന്യമായിരിക്കും. അതിനൊപ്പം തൊഴിലില്ലാ വേതനവും നല്‍കും. 24 മണിക്കൂറും തടസ്സമില്ലാതെ 300 യൂണിറ്റ് വൈദ്യുതി വരെ നല്‍കും.
നവംബര്‍ 30 വരെയുള്ള വൈദ്യുതി ബില്ലുകള്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എഴുതി തള്ളും. ബിജെപിക്കും കോണ്‍ഗ്രസിനും ആവശ്യത്തിന് അവസരങ്ങള്‍ ജനങ്ങള്‍ നല്‍കി കഴിഞ്ഞു. പഞ്ചാബിലെയും, ഡല്‍ഹിയിലെയും ഞങ്ങളുടെ സര്‍ക്കാരിനെ നോക്കൂ. ഞങ്ങള്‍ എല്ലാ വാഗ്ദാനങ്ങളും നടപ്പാക്കും. ഇത് കെജ്രിവാളിന്റെ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ക്ക് വികസനമാണ് വേണ്ടതെങ്കില്‍ എഎപി വോട്ട് ചെയ്യുക. 75 വര്‍ഷം ഭരിച്ച കോണ്‍ഗ്രസും ബിജെപിയും സംസ്ഥാനത്ത് പൂര്‍ണമായ വൈദ്യുതി ഉറപ്പാക്കിയിട്ടില്ല. നിങ്ങള്‍ക്ക് വൈദ്യുതിയാണ് വേണ്ടെങ്കില്‍ എഎപിക്ക് വോട്ട് ചെയ്യുക. പവര്‍ കട്ടാണ് വേണ്ടതെങ്കില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്യാമെന്നും കെജ്രിവാള്‍ പറഞ്ഞു. എഎപി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് നിന്ന് അഴിമതിയെ തുടച്ചുനീക്കം.
റേഷന്‍ കാര്‍ഡോ, ലൈസന്‍സുകളോ ലഭിക്കാന്‍ സര്‍ക്കാര്‍ ഓഫീസില്‍ ജനങ്ങള്‍ക്ക് കയറിയിറങ്ങേണ്ടി വരില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. നിങ്ങള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ എഎപി വീട്ടുവാതില്‍ക്കല്‍ എത്തിച്ച് തരും. പഞ്ചാബിലെയും, ഡല്‍ഹിയിലെയും മാതൃക ഇവിടെയും ലഭ്യമാക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications