കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു; പ്രതിഷേധം ശക്തം

Google Oneindia Malayalam News

ലുധിയാന:പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ മലയാളി വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ജലന്ധറിലെ ലൗലി പ്രൊഫഷണല്‍ സര്‍വകലാശാല കാമ്പസിലാണ് വിദ്യാർഥികൾ പ്രതിഷേധം കടുപ്പിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഖിന്‍ എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

Recommended Video

cmsvideo
10 ദിവസത്തിനിടെ ഇത് രണ്ടാമത്തെ വിദ്യാർത്ഥി , ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ അഖിന്‍ സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു. ഒരുമാസം മുമ്പാണ് ലൗലി പ്രൊഫഷണല്‍ സര്‍വകലാശാലയില്‍ ബി.ഡിസൈന്‍ കോഴ്‌സിന് ചേര്‍ന്നത്. സംഭവത്തിന് പിന്നാലെ അഖിന്റെ ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.

punjab

photo courtesy- ANI

അതേസമയം പത്തുദിവസത്തിനിടെ കാമ്പസിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് അഖിനെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. സംഭവങ്ങൾക്ക് പിന്നിലെ കാരണം അറിയണമെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. ആദ്യമുണ്ടായ അത്മഹത്യ സര്കലാശാല അധികൃതര്‍ ഒതുക്കിതീര്‍ക്കുകയാണ് ചെയ്‌തെന്നും പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

സമരങ്ങളിൽ പുകഞ്ഞ് ഗുജറാത്ത്, മുതലെടുത്ത് ആം ആദ്മി'; നട്ടം തിരിഞ്ഞ് ബിജെപിസമരങ്ങളിൽ പുകഞ്ഞ് ഗുജറാത്ത്, മുതലെടുത്ത് ആം ആദ്മി'; നട്ടം തിരിഞ്ഞ് ബിജെപി

സംഭവത്തിൽ നിഷ്പക്ഷമായ അനേഷ്വണം ഉണ്ടാകുമെന്ന് കപൂർത്തലയിലെ സീനിയർ പോലീസ് സൂപ്രണ്ട് നവനീത് സിംഗ് ബെയിൻസ് പറഞ്ഞു. സമാധാനം നിലനിർത്താൻ വിദ്യാർഥികൾ സഹകരിക്കണമെന്നും അദേഹം അഭ്യർഥിച്ചു. നിർഭാഗ്യകരമായ സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നു എന്നായിരുന്നു സർവകലാശാലയുടെ പ്രതികരണം. അന്വേഷണത്തിന് എല്ലാവിധ പിന്തുണ നൽകുമെന്നും സർവകലാശാല പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ചണ്ഡിഗഡ് സര്‍വകലാശാല വിവാദത്തിന് തൊട്ടുപിന്നാലെയാണ് പഞ്ചാബിൽ പുതിയ വിവാദവും ചർച്ചയാകുന്നത്. വനിതാ ഹോസ്റ്റലിലെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ചണ്ഡിഗഡ് സര്‍വകലാശാലയിൽ വിദ്യാർഥികൾ പ്രതിഷേധവുമായി എത്തിയത്. ഹോസ്റ്റിലെ ഒരു പെൺകുട്ടിയാണ് കൂടെ താമസിക്കുന്ന കുട്ടിയുടെ സ്വകാര്യ വീഡിയോകൾ പകർത്തി പ്രചരിപ്പിച്ചത്.ശുചിമുറിദൃശ്യങ്ങളടക്കമാണ് പുറത്തായത്.

പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ കാമ്പസിൽ ആത്മഹത്യാഭീഷണി ഉൾപ്പടെ മുഴക്കിയതായി റിപ്പോർട്ടുൾ ഉണ്ടായിരുന്നെങ്കിലും പോലീസ് ഇവയെല്ലാം നിക്ഷേധിച്ചിരുന്നു. വീഡിയോ ചോർന്നതിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന പ്രചാരണം സർവകലാശാലയും നിഷേധിച്ചിരുന്നു.
സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ വിദ്യാർഥിനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സ്ഥലം മാറ്റുകയും വിദ്യാർഥികളുടെ ആവശ്യങ്ങൾ പരിശോധിക്കാമെന്ന് പോലീസും സർവകലാശാല അധികൃതരും ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് പ്രതിഷേധങ്ങൾ അവസാനിച്ചത്.

ഹിജാബ് ധരിച്ച പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഗാന്ധി, പ്രീണനമെന്ന് ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്ഹിജാബ് ധരിച്ച പെണ്‍കുട്ടിക്കൊപ്പം രാഹുല്‍ ഗാന്ധി, പ്രീണനമെന്ന് ബിജെപി; തിരിച്ചടിച്ച് കോണ്‍ഗ്രസ്

English summary
student from Kerala committed suicide at Lovely Professional University near Jalandhar late Tuesday night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X