അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം: ആഭ്യന്തരമന്ത്രിയെ ഞെട്ടിച്ച് എട്ടാം ക്ലാസുകാരന്‍
ബെംഗളൂരു: കര്‍ണ്ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം രാവിലെ തന്റെ മൊബൈലില്‍ വന്ന മെസേജ് ഞെട്ടലോടെയൊണ് വായിച്ചത്. ആഭ്യന്തര മന്ത്രിസ്ഥാനത്തു താനൊഴിയുകയാണെന്നായിരുന്നു ആ സന്ദേശം . പിന്നീട് ഒന്നു കൂടി വായിച്ചപ്പോഴാണ് മന്ത്രിയ്ക്ക് സംഭവം പിടികിട്ടിയത്. ദക്ഷിണ കന്നട ജില്ലയില്‍ പുട്ടൂല്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ദിവിത് യു രാജിന്റേതായിരുന്നു ആ സന്ദേശം.
സ്‌കൂളിലെ 'മന്ത്രിസഭ'യിലെ ആഭ്യന്തരമന്ത്രിസ്ഥാനത്തു നിന്നാണ് താന്‍ ഒഴിയുന്നതെന്നാണ് ദിവിത് മന്ത്രിയ്ക്ക് മെസേജ് അയച്ചത്. തന്റെ സ്‌കൂളിലെ പ്രിയപ്പെട്ട നാലു അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ദിവിതിന്റെ 'രാജി'. യാതൊരു മുന്നറിയിപ്പുമില്ലാതെ അധ്യാപകരെ മാറ്റിയത് പഠനത്തെ ബാധിക്കുമെന്നാണ് ദിവിതിന്റെ വാദം. സ്‌കൂളില്‍ അധ്യാപകരുടെ എണ്ണക്കൂടുതലുണ്ടെന്ന കാരണത്തലാണ് നാലു പേരെ സ്ഥലം മാറ്റിയതെന്ന് പുട്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി ശശിധര്‍ പറയുന്നു.

മെസേജ് കണ്ട മന്ത്രി പിന്നീട് സാവധാനം വിളിക്കാമെന്ന് മറുപടി അയക്കുകയയും പിന്നീട് തിരിച്ചു വിളിക്കുകയുമായിരുന്നു. അധ്യാപകരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് ബഹിഷ്‌ക്കരിക്കുകയും ചെയ്തു. കഴിഞ്ഞ അധ്യയന വര്‍ഷം ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളിനു ലഭിക്കുന്ന ബഹുമതി ദിവിത് പഠിക്കുന്ന സ്‌കൂളിനായിരുന്നു.
മന്തി പരമേശ്വര പ്രൈമറി, സെക്കന്ററി എഡ്യുക്കേഷന്‍ മന്ത്രി തന്‍വീര്‍ സേട്ടിനോട് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതുവരെ 15 ഓളം അധ്യാപകരെ സ്‌കൂളില്‍ നിന്നും അകാരണമായി സ്ഥലംമാറ്റിയതായി രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ആരോപിക്കുന്നു.












Click it and Unblock the Notifications