• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്‍ കൂലിപ്പണിക്കാരന്‍, രോഗിയായ അമ്മ; ഐഎഎസ് സ്വന്തമാക്കാന്‍ ചായക്കട നടത്തി ശുഭ

Google Oneindia Malayalam News

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന സിവിൽ സർവീസ് പരീക്ഷ ജയിക്കുക എന്നത് പലരുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. ഐഎഎസ് എന്ന മൂന്ന് അക്ഷരം പേരിനോട് ചേർത്തുവെക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ. ഇനി പറയാൻ പോകുന്നത് ഐഎഎസ് നേടുക എന്ന സ്വപ്നവുമായി ജീവിക്കുന്ന ഒരു പത്തൊമ്പത് വയസ്സുകാരിയുടെ ജീവിതത്തെക്കുറിച്ചാണ്.

വെറുതേ സ്വപ്നം കണ്ടിരിക്കുകയല്ല, മറിച്ച് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം സ്വന്തമാക്കാൻ അവൾ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. പഠിച്ചാൽ മാത്രം ജീവിതം മുന്നോട്ടുപോകില്ലെന്ന യാഥാർത്ഥ്യം മുന്നിൽ ഉള്ളത് കൊണ്ട് ചായക്കട നടത്തിയാണ് ഈ പെൺകുട്ടി തന്റെ ആ​ഗ്രഹത്തിന് ഒപ്പം സ‍ഞ്ചരിക്കുന്നത്.

1

ഒഡീഷയിലെ ധേൻകനൽ ജില്ലയിൽ ഒരു ഓർഗാനിക് ടീ സ്റ്റാൾ നടത്തുകയാണ് 19 കാരിയായ വിദ്യാർത്ഥിനി ശുഭലക്ഷ്മി പരിദ.
ഐഎഎസ് തയ്യാറെടുപ്പിനുള്ള പണം സ്വരൂപിക്കുന്നതിനാണ് മഹാത്മാഗാന്ധി മാർഗിൽ ഒരു ചായക്കട തുറന്നത്. പഠനത്തിന് പണം സ്വരൂപിച്ചാൽ മാത്രം പോര സാമ്പത്തികമായി പ്രയാസത്തിലുള്ള തന്റെ കുടുംബത്തെ താങ്ങി നിർത്തേണ്ടതും ഈ പെൺകുട്ടിയാണ്.

2

ദിവസക്കൂലിക്ക് പണിയെടുക്കുന്ന കൂലിപ്പണിക്കാരനാണ് ശുഭലക്ഷ്മിയുടെ അച്ഛൻ, സാമ്പത്തികമായി വളരെ പിന്നോക്കത്തിലാണ്. എന്നാൽ അവൾ എപ്പോഴും തന്റെ സ്വപ്നം മുറുകെ പിടിച്ചു. തന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ സോഷ്യൽ മീഡിയയിലും പാർട്ടികളിലും സമയം ചെലവഴിക്കുന്ന കാലത്ത്, തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ശുഭലക്ഷ്മി ഒരു ചായക്കട നടത്തുകയാണ്. എല്ലാവർക്കും പ്രചോദനം നൽകുന്ന കഥയാണ് ശുഭലക്ഷിയുടേത്..

3

അച്ഛന് പണി എടുത്താൽ ഒരു ദിവസം കിട്ടുന്നത് 250 രൂപയാണ്. അമ്മ പ്രമേഹ രോ​ഗിയാണ്. അച്ഛനെ കൊണ്ട് മാത്രം പണിയെടുത്ത് കുടുംബം മുന്നോട്ടു കൊണ്ട് പോകാൻ കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ശുഭയും അച്ഛനെ സഹായിക്കാൻ ഇറങ്ങുന്നത്. അങ്ങനെയാണ് ചായക്കട ഇടുന്നത്..

14

"ബിരുദാനന്തരം കഴിഞ്ഞ് യുപിഎസ്‌സി പരീക്ഷ പാസായി ഐഎഎസ് ഓഫീസറാകുക എന്നതാണ് അവളുടെ ആഗ്രഹം. അവളുടെ കുടുംബത്തിന് ഒരു ഭാരമാകാൻ അവൾ ആഗ്രഹിക്കുന്നില്ല..അവളുടെ വിദ്യാഭ്യാസത്തിന് പണം നൽകാനും അവളുടെ പിതാവിന് ഒരു കൈത്താങ്ങാകാനും അവൾ എന്തെങ്കിലും ചെയ്യണമെന്ന് പറഞ്ഞാണ് അവൾ എന്നെ സമീപിച്ചത്. അവളെ ഒരു ചായക്കട തുറക്കാൻ അനുവദിക്കണമെന്ന് ഞാൻ കൽക്കരി മാർക്കറ്റ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. അവർ അതിന് സമ്മതം നൽകി, ശുഭലക്ഷ്മിയുടെ സുഹൃത്ത് പറഞ്ഞു.

5

"എന്റെ അച്ഛൻ ദിവസക്കൂലിക്കാരനാണ്, എന്റെ അമ്മ ഒരു വീട്ടമ്മയാണ്, ഞങ്ങൾ മൂന്ന് സഹോദരങ്ങളാണ്. ഇപ്പോൾ ഞാൻ പ്ലസ് III ഒന്നാം വർഷമാണ് പഠിക്കുന്നത്. ബിരുദ മത്സരത്തിന് ശേഷം, ഞാൻ ഒരു ഐഎഎസ് ഉദ്യോ​ഗസ്ഥ ആകാൻ ആഗ്രഹിക്കുന്നു. കഠിനാധ്വാനവും ശക്തമായ ഇച്ഛാശക്തിയുമല്ലാതെ വിജയത്തിന് കുറുക്കുവഴിയില്ലെന്ന് ഞാൻ വിശ്വസിക്കുന്നതിനാൽ കഠിനാധ്വാനത്തിലൂടെ എന്റെ ലക്ഷ്യം നേടുക. കഠിനാധ്വാനത്തിലൂടെ എന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതല്ലാതെ ലോകത്ത് മറ്റൊന്നും എനിക്ക് വേണ്ട, "ഉഡഗാവിലെ സിമിനായി ഗ്രാമത്തിൽ താമസിക്കുന്ന ശുഭലക്ഷ്മി പറഞ്ഞു.

English summary
subbulakshmi, a 19 year old girl want to become a IAS officer,is running teashop to find livelihood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X