30 വർഷമായി അമ്മ നടത്തിയ പോരാട്ടത്തിന്റെ വിജയം; പേരറിവാളൻ
ദില്ലി; രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പിന്നാലെ പ്രതികരിച്ച് പേരറിവാളൻ. ഞങ്ങളുടെ പോരാട്ടം 30 വർഷം നീണ്ടുനിന്നു.നിയമ പോരാട്ടത്തിൽ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് പേരറിവാളൻ പറഞ്ഞു. ഇത്രയും കാലം ഞങ്ങളെ പിന്തുണച്ചതിന് എം കെ സ്റ്റാലിനോടും പേരറിയാത്ത പലരോടും നന്ദി പറയുകയാണെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പേരറിവാളൻ പറഞ്ഞു.

'ഇക്കാലയളവിനിടിൽ നിരവധി പേർ തന്നെ വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അതാലോചിക്കുമ്പോൾ കണ്ണുനിറയും. 30 വർഷം ജയിലിൽ കഴിയുന്നത് എങ്ങനെയായിരിക്കുമെന്ന് എല്ലാവരുമൊന്ന് ഒരു നിമിഷം ചിന്തിച്ച് നോക്കൂ. എനിക്ക് ഇത്രയും പിന്തുണ വിവിധ കോണുകളിൽ നിന്നും ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി എന്റെ അമ്മയാണ്. എല്ലാ അപമാനങ്ങളും പ്രതിബന്ധങ്ങളും അവഗണിച്ച് 30 വർഷത്തോളം അവർ എനിക്ക് വേണ്ടി പോരാടി. പ്രത്യേകിച്ച് തന്റെ തടവിന്റെ ആദ്യ വർഷങ്ങളിൽ. അമ്മയുടെ ജീവിതം ഇതിലേക്ക് വലിച്ചിഴക്കുകയാണെന്ന് വരെ ഞാൻ വിഷമിച്ചിരുന്നു. അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ തനിക്ക് ജയിൽ മോചനം നേടാൻ സാധിക്കുമെന്നും നീതി ലഭിക്കുമെന്നും താൻ പ്രതീക്ഷിച്ചിരുന്നു', പേരറിവാളൻ പറഞ്ഞു.
'മീരാ ജാസ്മിൻ..റിയലി ഹോട്ട്...അഴക് പിന്നെ പറയേണ്ടല്ലോ'.. പച്ച ഗൗണിൽ താരം..വൈറലായി പുതിയ ഫോട്ടോകൾ
സഹോദരിമാർ, സദോഹരിയുടെ ഭർത്താവ് എല്ലാവരും തന്നെ പിന്തുണച്ചു.
സിബിഐ ഉദ്യോഗസ്ഥനായ ത്യാഗരാജൻ ഐപിഎസിന്റെ ഏറ്റുപറച്ചിൽ കേസിൽ നിർണായകമായിരുന്നു. ജസ്റ്റിസുമാരായ കൃഷ്ണയ്യരോട് പ്രത്യേക കടപ്പാടുണ്ട്. അദ്ദേഹം നിരന്തരം എനിക്ക് വേണ്ടി മുൻ പ്രധാമന്ത്രിമാർക്ക് കത്തെഴുതി, കെടി തോമസിനോടും പ്രത്യേകം നന്ദിയുണ്ട്, പേരറിവാളാൻ പറഞ്ഞു.
അതേസമയം സുപ്രീം കോടതി ഉത്തരവിൽ നിരാശ പ്രകടിപ്പ് കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് പ്രവർത്തകരിൽ മാത്രമല്ല ഓരോ ഭാരതീയനിലും ദുഃഖവും അമർഷവും ഉണ്ടാക്കുന്നതാണ് വിധിയെന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല പ്രതികരിച്ചത്.
'ഒരു തീവ്രവാദിയെ തീവ്രവാദിയായി തന്നെ പരിഗണിക്കണം. രാജീവ് ഗാന്ധിയുടെ ഘാതകനെ മോചിപ്പിക്കാൻ ഉത്തരവിട്ട സുപ്രീം കോടതിയുടെ വിധി വേനയുണ്ടാക്കുന്നതും നിരാശാജനകവുമാണ്',രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഒരു മുൻ പ്രധാനമന്ത്രിയുടെ ഘാതകനെ മോചിപ്പിച്ചത് വളരെ ദൗർഭാഗ്യകരമാണെന്നായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം. ഇന്ന് രാജ്യത്തിന് സങ്കടകരമായ ദിവസമാണ്. തീവ്രവാദത്തിനെതിരെയും ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന എല്ലാ ശക്തികൾക്കെതിരേയും പോരാടുന്നതിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരനിലും ദുഃഖവും രോഷവുമുണ്ട്, കോൺഗ്രസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications