കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഥുറാം ഗോഡ്‌സെയ്‌ക്കെതിരെ ഹര്‍ജി

  • By Gokul
Google Oneindia Malayalam News

മുംബൈ: ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ നിര്‍മിച്ച 'ദേശ് ഭക്ത് നാഥുറാം ഗോഡ്‌സെ' എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. സാമൂഹിക പ്രവര്‍ത്തകനായ ഹേമന്ദ് പാട്ടീലാണ് പൂനെ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സിനിമ ജനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

മഹാത്മാ ഗാന്ധിയെ ദേശവിരുദ്ധനും ഗാന്ധിയുടെ കൊലപാതകിയെ ദേശസ്‌നേഹിയും ആയി ചിത്രീകരിക്കാന്‍ ഹിന്ദു മഹാസഭ അടുത്തകാലത്തായി ശ്രമം നടത്തിവന്നിരുന്നു. അതിന്റെ ഭാഗമായാണ് ചിത്രം പുറത്തിറക്കുന്നതെന്നാണ് ആരോപണം. ഗോഡ്‌സെ രാജ്യ സ്‌നേഹിയും ഗാന്ധി ഹിന്ദു വിരുദ്ധനും ആണെന്ന് സിനിമയിലൂടെ പറയുന്നതായി ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മയുടെ പരാമര്‍ശവും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു.

court-order

മഹാത്മാഗാന്ധി കൊല്ലപ്പെട്ട ജനുവരി 30ന് സിനിമ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, സിനിമ പുറത്തിറങ്ങിയാല്‍ വര്‍ഗീയ വിദ്വേഷം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹേമന്ദ് പാട്ടീല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചു. വിവിധ സംഘടനകളും സിനിമയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

നാഥുറാം ഗോഡ്‌സെ ഗാന്ധിയെ കൊല ചെയ്തത് ശരിയെന്ന് വരുത്തിതീര്‍ക്കുകയാണ് ഹിന്ദുമഹാസഭയുടെ ലക്ഷ്യമെന്ന് ചിലര്‍ ആരോപിക്കുന്നു. ഗോഡ്‌സെയ്ക്ക് വേണ്ടി അമ്പലം പണിയുമെന്നും പ്രതിമകള്‍ സ്ഥാപിക്കുമെന്നും ഹിന്ദുമഹാസഭ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

English summary
Suit filed against film on Nathuram Godse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X