Get Updates
Get notified of breaking news, exclusive insights, and must-see stories!

സുകേഷ് ജീവിതം നരകതുല്യമാക്കിയെന്ന് ജാക്വിലിന്‍; കാമുകിയായിരിക്കാന്‍ വീട് ഓഫറെന്ന് നോറ

ദില്ലി: സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പിന്റെ പിന്നാമ്പുറക്കഥകള്‍ പറഞ്ഞ് നടിമാരായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും, നോറ ഫത്തേഹിയും. തന്റെ ജീവിതം സുകേഷ് നരകതുല്യമാക്കിയെന്ന് ജാക്വിലിന്‍ പറഞ്ഞു. ദില്ലി പട്യാല ഹൗസ് കോടതിയോടായിരുന്നു നടി കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ജാക്വിലിന്റെ മൊഴിയില്‍ സുകേഷിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തന്റെ വികാരങ്ങള്‍ വെച്ചാണ് സുകേഷ് കളിച്ചതെന്ന് ജാക്വിലിന്‍ ആരോപിക്കുന്നു. അതിലൂടെ തന്റെ ജീവിതം നരകതുല്യമാക്കിയെന്ന് നടി പറയുന്നു. എന്നെ തെറ്റിദ്ധരിപ്പിക്കുകയാണ് സുകേഷ് ചെയ്തത്. അതിലൂടെ എന്റെ കരിയറും, ജീവനോപാധിയുമാണ് അയാള്‍ തകര്‍ത്തതെന്നും ജാക്വിലിന്റെ മൊഴിയിലുണ്ട്.

1

സര്‍ക്കാരിലെ പ്രമുഖനായ ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് സുകേഷിനെ തനിക്ക് പരിചയപ്പെടുത്തിയത്. തന്നെ ആരോ വഞ്ചിക്കുകയാണെന്ന തോന്നലുണ്ടായിരുന്നു. പിങ്കി ഇറാനി എന്ന സ്ത്രീയാണ് സുകേഷിനെ തനിക്ക് പരിചയപ്പെടുത്തി.

അവര്‍ എന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് എന്നോട് സംസാരിക്കാനുള്ള അവസരം സുകേഷിന് ഉണ്ടാക്കി കൊടുത്തത്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള പ്രമുഖ ഉദ്യോഗസ്ഥനാണ് സുകേഷ് എന്ന് സുകേഷ് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

സണ്‍ ടിവിയുടെ ഉടമകളിലൊരാളാണ് താനെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ജയലളിത തന്റെ അമ്മായിയാണെന്ന് പറയുകയും ചെയ്തുവെന്ന് ജാക്വിലിന്‍ പറഞ്ഞു.

എന്ത് മനോഹരിയാണ് തുര്‍ക്കി; ഉറപ്പായും സന്ദര്‍ശിക്കേണ്ടത് ഈ സ്ഥലങ്ങള്‍, കീശ കാലിയാവില്ല!!

എന്റെ കടുത്ത ആരാധികയാണെന്ന് സുകേഷ് പറഞ്ഞു. ദക്ഷിണേന്ത്യയില്‍ സിനിമകള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. സണ്‍ടിവിയുടെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണെന്നും, ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും സുകേഷ് തന്നോട് പറയുകയായിരുന്നു.

ഇരുവരും നിത്യേന മൂന്ന് തവണയെങ്കിലും ഫോണിലൂടെയും വീഡിയോ കോളിലൂടെയും സംസാരിക്കാറുണ്ടായിരുന്നു. എന്റെ ഷൂട്ടിന് മുമ്പ് രാവിലെ സുകേഷ് വിളിക്കാറുണ്ടായിരുന്നു. ചില സമയത്ത് രാത്രി ഉറങ്ങുന്നതിന് മുമ്പും വിളിക്കാറുണ്ടായിരുന്നു. താന്‍ ജയിലില്‍ നിന്നാണ് വിളിക്കുന്നതെന്ന് സുകേഷ് പറഞ്ഞിട്ടില്ലായിരുന്നു.

താന്‍ ജയിലില്‍ ആണെന്നോ പറഞ്ഞിട്ടില്ല. സുകേഷ് വിളിക്കുമ്പോള്‍ പശ്ചാത്തലത്തില്‍ സോഫയും കര്‍ട്ടനുമൊക്കെയാണ് ഉണ്ടായിരുന്നതെന്നും ജാക്വിലിന്‍ പറഞ്ഞു. ദില്ലിയില്‍ നിന്നുള്ള ഒരാളുമായി സിനിമ ചെയ്യാമെന്ന് പറഞ്ഞിരുന്നു.

ഇത് സുകേഷ് പറഞ്ഞത് പ്രകാരമാണ്. പിന്നീടാണ് സുകേഷ് ജയിലിലാണെന്നും, അറസ്റ്റിലായെന്നും അറിഞ്ഞത്. സുകേഷിനും പിങ്കി ഇറാനിക്കും തന്നെ വഞ്ചിക്കണമെന്ന ഉദ്ദേശമാണ് ഉണ്ടായിരുന്നതെന്ന് ജാക്വിലിന്‍ വ്യക്തമാക്കി.

സുകേഷിന്റെ യഥാര്‍ത്ഥ പേര് പോലും തനിക്കറിയില്ലെന്നും നടി പറഞ്ഞു. താന്‍ കേരളത്തില്‍ പോയപ്പോള്‍ എനിക്കായി പ്രൈവറ്റ് ജെറ്റും, ഹെലികോപ്ടര്‍ ഒരുക്കി നല്‍കിയത് സുകേഷാണെന്നും ജാക്വിലിന്‍ പറഞ്ഞു.

നടി നോറ ഫത്തേഹി അടുത്തിടെയാണ് കേസില്‍ സാക്ഷിയായി മാറിയത്. കാമുകിയായാല്‍, വലിയ വീടും, ആഢംബരമായ ലൈഫ് സ്റ്റൈലും, സുകേഷ് വാഗ്ദാനം ചെയ്തിരുന്നുവെന്നും നോറ കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.

ചില കാര്യങ്ങള്‍ തന്നില്‍ നിന്ന് ആവശ്യപ്പെട്ടുവെന്നും നോറ പറയുന്നു. കേസില്‍ ഇഡി തന്നെ ചോദ്യം ചെയ്യാന്‍ ക്ഷണിച്ചപ്പോഴാണ് സുകേഷ് തട്ടിപ്പുകാരനാണെന്ന് തിരിച്ചറിഞ്ഞത്. ഒരുപാട് നടിമാരെ സുകേഷ സഹായിക്കുന്നുണ്ടെന്നും, ജാക്വിലിനെയാണ് അടുത്തതായി സഹായിക്കാന്‍ പോകുന്നതെന്ന് പിങ്കി ഇറാനി പറഞ്ഞുവെന്നും നോറ മൊഴിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+