'പിഎം മോദി' സിനിമാ വിലക്ക്; ചിത്രം കണ്ട് വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി
ദില്ലി: നരേന്ദ്ര മോദിയുടെ ബയോപിക് കണ്ട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. പിഎം നരേന്ദ്രമോദി എന്ന സിനിമ കണ്ട് സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ നിര്‍മാതാവിന് വേണ്ടി ഹാജരായ മുകുള്‍ രോഹട്ഗി സിനിമ കാണാന്‍ പോലും തയ്യാറാകാതെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ സിനിമയുടെ പ്രദര്‍ശനം തടയാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാക്കിയ പിഎം നരേന്ദ്രമോദി എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്നും മോദിക്കും ബിജെപിക്കും സൗജന്യമായി പ്രചാരണം ലഭിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ സിനിമയുടെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്.

പിഎം നരേന്ദ്രമോദി എന്ന സിനിമയ്ക്ക് സമാനമായി എന്‍ടിആര്‍ ലക്ഷ്മി ഉദ്യമ സിംഹം എന്നീ സിനിമകള്‍ക്കെതിരെയും പരാതി ലഭിച്ചിരുന്നു എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ മറ്റ് പാര്‍ട്ടിക്കാരെയും സ്ഥാനാര്‍ത്ഥികളെയും ഒപ്പം പാര്‍ട്ടികള്‍ക്ക് സൗജന്യ പ്രചാരണവും ലഭിക്കയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ഒമങ് കുമാര്‍ നിര്‍മ്മിച്ച മോദി ബയോപികില്‍ വിവേക് ഒബ്രോയിയാണ് നരേന്ദ്രമോദിയായി അഭിനയിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിനിമ കണ്ട് എപ്രില്‍ 22ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications