Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി; സിഎഎ സമരക്കാരില്‍ നിന്ന് പണം ഈടാക്കരുത്

ന്യൂഡല്‍ഹി: പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ സുപ്രീംകോടതി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കടുത്ത ഭാഷയിലാണ് കോടതി യുപി സര്‍ക്കാനെ ശാസിച്ചത്. നിങ്ങള്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നോ അതോ കോടതി എല്ലാ നടപടികളും റദ്ദാക്കണമോ എന്ന് സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

2019ലാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നത്. ഡല്‍ഹിയിലും യുപിയിലും സമരം ശക്തമായിരുന്നു. സമരക്കാരെ അടിച്ചമര്‍ത്തുകയായിരുന്നു യുപി സര്‍ക്കാര്‍. സരത്തിനിടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതിനുള്ള നഷ്ടപരിഹാരം സമരക്കാരില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കെതിരെ കേസിലെ ചില പ്രതികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

p

റവന്യൂ ഉദ്യോഗസ്ഥരാണ് പ്രതികളില്‍ നിന്ന് നേരിട്ട് പിഴ ഈടാക്കുന്നത്. പിഴ നല്‍കാത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുകയും ചെയ്യുന്നു. ഇതാണ് സുപ്രീംകോടതിയിലെത്തിയ വിഷയം. ജുഡീഷ്യല്‍ ഉത്തരവില്ലാതെ സ്വത്തുക്കള്‍ കണ്ടുകെട്ടരുത് എന്ന് സുപ്രീംകോടതി യുപി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ഫെബ്രുവരി 18 വരെ കോടതി സമയം അനുവദിക്കുകയും ചെയ്തു. പരാതിക്കാരനും വിധി കര്‍ത്താവും പ്രോസിക്യൂട്ടറുമെല്ലാം നിങ്ങള്‍ തന്നെയാകുകയാണോ എന്ന് കോടതി യുപി സര്‍ക്കാരിനോട് ചോദിച്ചു. എല്ലാ നടപടികളും നിര്‍ത്തണം. അല്ലെങ്കില്‍ കോടതി ഹര്‍ജിയില്‍ പുതിയ ഉത്തരവിടുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പര്‍വായിസ് ആരിഫ് ടിട്ടു എന്ന വ്യക്തിയാണ് യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയിലെത്തിയത്. സമരത്തിന്റെ ഭാഗമാകാത്ത നിരവധി പേരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. 90 പിന്നിട്ടവര്‍ക്ക് പോലും പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നു. ആറ് വര്‍ഷം മുമ്പ് മരിച്ച വ്യക്തിയുടെ പേരിലും നോട്ടീസ് വന്നിട്ടുണ്ടെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു.

പൗരത്വ സമരവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ 106 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഗരിമ പ്രശാദ് ബോധിപ്പിച്ചു. 274 സ്വത്ത് കണ്ടുകെട്ടല്‍ നോട്ടീസുകള്‍ ഇറക്കിയിരുന്നു. ഇതില്‍ 38 കേസുകള്‍ അവസാനിപ്പിച്ചു. 236 കേസുകളില്‍ കൂടി നടപടികള്‍ തുടരുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷക ബോധിപ്പിച്ചു. അതേസമയം, എല്ലാ നടപടികളും നിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. 2009ലും 2018ലും സുപ്രീംകോടതി രണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ട്രൈബ്യൂണല്‍ സ്ഥാപിക്കുകയോ ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കുകയോ ചെയ്യാതെ ഇത്തരം നടപടികള്‍ ആരംഭിക്കരുത് എന്നാണ് കോടതി വിധികള്‍. ഇതിന്റെ ലംഘനമാണ് യുപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+