കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങള്‍ക്കും ഇനി കുട്ടികളെ ദത്തെടുക്കാം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മുസ്ലീങ്ങള്‍ക്കും ഇനി കുട്ടികളെ ദത്തെടുക്കാമെന്ന് സുപ്രീം കോടതി. മുസ്ലീം വ്യക്തി നിയമം ദത്തെടുക്കലിനെ നിഷേധിക്കുന്നുണ്ടെങ്കിലും മുസ്ലീങ്ങള്‍ക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്ന് സുപ്രധാന വിധിയില്‍ സുപ്രീം കോടതി വ്യക്തമാക്കുന്നു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും വരെ രാജ്യത്തെ നിയമം വ്യക്തി നിയമങ്ങള്‍ക്ക് മുകളിലായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ഏത് സമുദായത്തില്‍ പെട്ട ആള്‍ക്കും കുട്ടികളെ ദത്തെടുക്കാന്‍ അവകാശമുണ്ടെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.

Supreme Court

സാമൂഹ്യ പ്രവര്‍ത്തകയായ ഷബ്‌നം ഹാഷ്മിയാണ് ഈ വിഷയം ഉന്നയിച്ച് സുപ്രീം കോടതി സമീപിച്ചത്. എട്ട് വര്‍ഷം മുന്പ് ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ തീര്‍പ്പായിട്ടുള്ളത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെ ദത്തെടുക്കുക എന്നത് മൗലികാവകാശമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നുണ്ട്. എന്തായാലും കുട്ടികളില്ലാത്ത മുസ്ലീം ദമ്പതിമാര്‍ക്ക് ആശ്വാസം പകരുന്നതാണ് കോടതിയുടെ വിധി. ദത്തെടുക്കല്‍ അംഗീകരിക്കാത്ത മറ്റ് വിഭാഗക്കാര്‍ക്കും വിധി ഗുണകരമായിരിക്കും

English summary
In a landmark judgment, the Supreme Court has given Muslims the right to adopt a child despite their personal law prohibiting it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X