കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50000 ആളുകളെ ഒറ്റരാത്രി കൊണ്ട് മാറ്റാനാവില്ല; ഉത്തരാഖണ്ഡിലെ കുടിയൊഴിപ്പിക്കല്‍ തടഞ്ഞ് സുപ്രീം കോടതി

Google Oneindia Malayalam News

ദില്ലി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ റെയില്‍വേ ഭൂമിയില്‍ നിന്നുള്ള കുടിയൊഴിപ്പിക്കല്‍ നടപടി തടഞ്ഞ് സുപ്രീം കോടതി. ആയിരക്കണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടം നഷ്ടമാകുന്ന നീക്കമായിരുന്നു സര്‍ക്കാരില്‍ നിന്നുണ്ടായത്. ഉത്തരേന്ത്യയിലാകെ അതിശൈത്യം പടരുന്ന വേളയിലായിരുന്നു സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോയത്.

അരലക്ഷം പേരെ ഒറ്റരാത്രി കൊണ്ട് തെരുവിലിറക്കുന്നത് ശരിയല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. ഇതൊരു മാനുഷിക വിഷയമാണ്. ഇത് പരിഹരിക്കാനുള്ള ശരിയായ മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. കുടിയൊഴിപ്പിക്കല്‍ നേരിട്ടാല്‍ കടുത്ത പ്രശ്‌നങ്ങള്‍ ഇവര്‍ നേരിടേണ്ടി വരുമായിരുന്നു.

1

നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ഹര്‍ജിക്ക് അനുമതി നല്‍കിയിരുന്നു. ഇതാണ് സുപ്രീം കോടതി തടഞ്ഞത്. ഇവിടെ നാലായിരം വീടുകളുണ്ട്. അവരെയാണ് ഒഴിപ്പിക്കേണ്ടത്. അതിനായി കേസ് വര്‍ഷങ്ങളോളം കോടതിയില്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.

ബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനംബാബ വംഗയ്ക്ക് എതിരാളി; അവരുടെ വരവോടെ ഭൂമിയില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, സൂചന നല്‍കി പ്രവചനം

ബലംപ്രയോഗിച്ച് ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിക്കുന്നതിനെയും സുപ്രീം കോടതി എതിര്‍ത്തു. പാരാ മിലിട്ടറി വിഭാഗത്തെ വിന്യസിച്ച് ഇവിടെ നിന്ന് ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് ശരിയായ കാര്യമാണ്. ഇവര്‍ ദശാബ്ദങ്ങളായി ഇവിടെ ജീവിക്കുന്നവരാണ്. അതുകൊണ്ട് ഇത്തരം രീതികള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

Hair Growth: മുടി തഴച്ച് വളരും, ഡയറ്റില്‍ ഇതൊന്ന് ഉള്‍പ്പെടുത്തി നോക്കൂ; ഫലം അത്ഭുപ്പെടുത്തും!!

ഈ മേഖലയില്‍ നിര്‍മാണങ്ങളൊന്നും നടത്തരുതെന്നും, കോടതി നിര്‍ദേശിച്ചു. റെയില്‍വേയില്‍ നിന്നും, ഉത്തരാഖണ്ഡ് സര്‍ക്കാരില്‍ നിന്നും സുപ്രീം കോടതി പ്രതികരണം തേടിയിട്ടുണ്ട്. അടുത്ത മാസം ഈ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ എസ്എ നസീര്‍, പിഎസ് നരസിംഹ എന്നിവര്‍ ഈ കേസ് പരിഗണനയ്ക്ക് എടുത്തത്.

ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍ക്രിസ്മസിന് സമ്മാനം തരാന്‍ ആരുമില്ല; യുവതി സ്വയം സമ്മാനിച്ചത് ലോട്ടറി, അടിച്ചത് കോടികള്‍

കഴിഞ്ഞ ദിവസമാണ് പ്രശാന്ത് ഭൂഷണ്‍ ഈ കേസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. അതേസമയം ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ് സുപ്രീം കോടതി വിധി.

കാന്‍ഡില്‍ മാര്‍ച്ചുകളും, പ്രാര്‍ത്ഥനകളുമെല്ലാം നടത്തി കുടിയൊഴിപ്പിക്കല്‍ തടയാന്‍ ഇവിടെയുള്ളവര്‍ ശ്രമിക്കുന്നുണ്ട്. വീടുകള്‍ക്ക് പുറമേ ഒരുപാട് കുടുംബങ്ങള്‍ക്ക് ഇവിടെ ഭൂമിയുണ്ട്. നാല് സര്‍ക്കാര്‍ വിദ്യാലയങ്ങളും ഇതിലുണ്ട്.

11 സ്വകാര്യ സ്‌കൂളുകള്‍, ഒരു ബാങ്ക്, രണ്ട് ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്കുകള്‍, പത്ത് മുസ്ലീം പള്ളികള്‍, നാല് ക്ഷേത്രങ്ങള്‍, ധാരാളം കടകള്‍ എന്നിവയെല്ലാം ഈ ഭൂമിയിലുണ്ട്. 2013ലാണ് ഈ കേസ് കോടതിയിലെത്തിയത്.

കോടതി വിധിയെ തുടര്‍ന്ന് നേരത്തെ ജില്ലാ ഭരണകൂടം ഇവിടെ താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. സാധനങ്ങളുമെടുത്ത് മടങ്ങിപ്പോകാനായിരുന്നു നിര്‍ദേശം. ഇവിടെ താമസിക്കുന്നവരില്‍ അധികവും മുസ്ലീങ്ങളാണ്.

English summary
supreme court halts eviction of govt land in uttarakhand, says cant uproot them overnight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X