കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റ്റ് തടയണമെന്ന് നുപുര്‍ ശര്‍മ; സുപ്രീംകോടതിയില്‍ ചൊവ്വാഴ്ച വാദം

Google Oneindia Malayalam News

ന്യൂഡല്‍ഹി: മുഹമ്മദ് നബിയെ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റ് ചെയ്യുന്നത് തടയണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നുപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളിലും അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനാണ് നുപുര്‍ ശര്‍മ സുപ്രീംകോടതിയിലെത്തിയത്. ഹര്‍ജിയില്‍ ചൊവ്വാഴ്ച കോടതി വാദം കേള്‍ക്കും. നുപുര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയ്ക്ക് ശേഷം രാജ്യത്ത് വലിയ പ്രതിഷേധമുണ്ടായിരുന്നു. ഇന്ത്യയ്‌ക്കെതിരെ വിദേശ രാജ്യങ്ങളിലും പ്രതിഷേധമുണ്ടായി. ഇതിനെല്ലാം ഉത്തരവാദി നുപുര്‍ ശര്‍മയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

n

കോടതിയുടെ പരാമര്‍ശനത്തിന് ശേഷം തന്റെ ജീവന് കൂടുതല്‍ ഭീഷണിയുണ്ടെന്ന് നുപുര്‍ ശര്‍മ പറയുന്നു. വിവാദം ശക്തമായ വേളയില്‍ നുപുര്‍ ശര്‍മയെ ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് ബിജെപി നീക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെബി ബര്‍ദിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുന്നത്. ഇതേ ബെഞ്ച് തന്നെയാണ് നേരത്തെ നുപുര്‍ ശര്‍മയെ വിമര്‍ശിച്ചിരുന്നത്.

ഇസ്രായേലിന് സൗദിയുടെ മുട്ടന്‍ പണി; കൂടെ ഖത്തറും... അവസാന നിമിഷം മോഹം പൊലിഞ്ഞുഇസ്രായേലിന് സൗദിയുടെ മുട്ടന്‍ പണി; കൂടെ ഖത്തറും... അവസാന നിമിഷം മോഹം പൊലിഞ്ഞു

ടൈംസ് നൗ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രവാചകനെയും കുടുംബത്തെയും മോശമായി നുപുര്‍ ശര്‍മ സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമായി. ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നു. മഹാരാഷ്ട്ര, തെലങ്കാന, ഡല്‍ഹി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നുപുര്‍ ശര്‍മക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇതുവരെ അവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. ഇക്കാര്യത്തില്‍ പല കോണുകളിലും പ്രതിഷേധം നിലനില്‍ക്കെയാണ് അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നുപുര്‍ ശര്‍മ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

നുപുര്‍ ശര്‍മ മാത്രമാണ് നിലവില്‍ രാജ്യത്തുണ്ടായ പ്രതിഷേധത്തിന് കാരണം എന്ന് സുപ്രീംകോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. കടുത്ത വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കോടതി നടത്തിയത്. വിദേശ രാജ്യങ്ങളിലും പ്രതിഷേധം നടന്നിരുന്നു. പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് നുപുര്‍ ശര്‍മയെ ബിജെപി സസ്‌പെന്റ് ചെയ്തത്. എന്നാല്‍ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ബിജെപിയുടെ രഹസ്യ പിന്തുണയാണെന്ന് അസദുദ്ദീന്‍ ഉവൈസി എംപി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുന്നു. മാസങ്ങള്‍ കഴിഞ്ഞാല്‍ നുപുര്‍ ശര്‍മ ബിജെപിയുടെ സ്ഥാനാര്‍ഥിയായി പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം പരിഹസിച്ചു.

നുപുര്‍ ശര്‍മക്കെതിരെ പ്രതിഷേധിച്ച നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നുപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യാതിരിക്കുകയും പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടികള്‍ ചൂണ്ടിക്കാട്ടിയാണ് ചില മുസ്ലിം നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. നുപുര്‍ ശര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയാല്‍ അവരുടെ അറസ്റ്റിന് സാധ്യതയുണ്ട്.

English summary
Supreme Court Hear on Tuesday Over Nupur Sharma Plea to Seek Protection From Police Action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X