മോദി സര്‍ക്കാരിനെതിരെ സുപ്രീം കോടതി ജഡ്ജിമാര്‍.... കെഎം ജോസഫിന്റെ സീനിയോറിറ്റി തഴഞ്ഞു!!
ദില്ലി: സുപ്രീം കോടതിയിയില്‍ ഒരിടവേളയ്ക്ക് വീണ്ടും പ്രതിഷേധങ്ങള്‍ കനക്കുന്നു. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി തടഞ്ഞ വിഷയത്തില്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിക്കാനാണ് നീക്കം. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരെല്ലാം പ്രതിഷേധിക്കാനെത്തുമെന്നാണ് റിപ്പോര്‍ട്ട്. കെഎം ജോസഫിനോട് അനീതി കാണിച്ചുവെന്നാണ് ജഡ്ജിമാരുടെ പൊതുവികാരം. നാളെയാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കാണുന്നത്. ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി തടഞ്ഞ വിഷയത്തില്‍ ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിക്കാനാണ് നീക്കം. ജസ്റ്റിസ് ജോസഫിന്റെ പേര് പട്ടികയില്‍ മൂന്നാം സ്ഥാനത്താണുള്ളത്. ഇത് സീനിയോറിറ്റി ലിസ്റ്റില്‍ ആദ്യം വേണമെന്ന് ജഡ്ജിമാര്‍ ആവശ്യപ്പെടും.

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ജഡ്ജിമാരുടെ പ്രതിഷേധം കൂടിയാണിത്. ഉത്തരാഖണ്ഡിലെ രാഷ്ട്രപതി ഭരണം റദ്ദാക്കിയത് വഴി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ജസ്റ്റിസ് കെഎം ജോസഫ്. ഇപ്പോഴത്തെ നീക്കം സര്‍ക്കാര്‍ പകപോക്കലാണെന്ന് ആരോപണമുണ്ട്. ജോസഫിന്റെ പേര് രണ്ടാമത്തെ കൊളീജിയം ശുപാര്‍ശയിലാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. നേരത്തെ പ്രാദേശിക പ്രാതിനിധ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ പേര് തള്ളിയത്. നേരത്തെ ജസ്റ്റിസ് ജോസഫിന്റെ പേര് ത ള്ളിയതിനെതിരെ അന്ന് സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്ന ചെലമേശ്വര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം കൊളീജിയത്തിന്റെ രണ്ടാം നിര്‍ദേശത്തില്‍ ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍, എന്നിവര്‍ക്കൊപ്പമാണ് കെഎം ജോസഫിന്റെ പേര് അംഗീകരിച്ചത്. ഇതോടെ ഇവര്‍ക്ക് ശേഷം മാത്രമേ പദവിയിലെത്താന്‍ അദ്ദേഹത്തിന് സാധിക്കൂ. ഇതിലും സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചെന്നാണ് ജഡ്ജിമാരുടെ ആരോപണം. നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് അനുകൂലമായി നടപടിയെടുക്കുന്നുണ്ടെന്ന് ആരോപിച്ച് പ്രമുഖ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. അന്ന് ചില സുപ്രധാന കേസുകള്‍ പ്രത്യേക ബെഞ്ചിന് കൈമാറുന്നതില്‍ ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് അനുകൂലമായി തീരുമാനമെടുക്കുന്നു എന്നായിരുന്നു ആരോപണം.












Click it and Unblock the Notifications