പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജി; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത ബുധനാഴ്ച പരിഗണിച്ചേക്കും. മുസ്ലിം ലീഗ്, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മറ്റു ചില സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക എന്നാണ് വിവരം.

പൗരത്വ ബില്ലിനെതിരെ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത് മുസ്ലിം ലീഗാണ്. ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു. പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിതെന്നും ലീഗ് ഹര്‍ജിയില്‍ ബോധിപ്പിച്ചു.
മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം. ഇത് വിവേചനമണെന്നും രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാംതവണയും വിഭജിക്കപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം പണ്ഡിത സഭയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ബില്ല് പാസാക്കിയത് വന്‍ ദുരന്തമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരായണ് ബില്ല്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് സംഘടനയുടെ പ്രസിഡന്റ് മൗലാന അര്‍ഷദ് മദനി പറഞ്ഞു. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പറഞ്ഞു.












Click it and Unblock the Notifications