കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി വധക്കേസ്: നളിനി അടക്കം 6 പ്രതികളെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. നളിനി അടക്കം ആറ് പേരെ മോചിപ്പിക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് നളിനിക്ക് ജയില്‍ മോചനത്തിന് വഴി തുറന്നിരിക്കുന്നത്. മെയ് 17ന് രാജീവ് ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളനെ സുപ്രീം കോടതി മോചിപ്പിച്ചിരുന്നു. ഈ ഉത്തരവ് മുന്‍നിര്‍ത്തിക്കൊണ്ടാണ് നളിനി അടക്കമുളളവരേയും മോചിപ്പിക്കാന്‍ കോടതി വിധിച്ചിരിക്കുന്നത്.

ബിആര്‍ ഗവായിക്കൊപ്പം ബിബി നാഗരത്‌നയാണ് കേസ് പരിഗണിച്ച ബെഞ്ചിലുളളത്. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. 2018ലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. 1991ലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. നളിനിയെ കൂടാതെ ശ്രീഹരന്‍, ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ്, ആര്‍പി രവിചന്ദ്രന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

സ്‌കോര്‍പ്പിയോയുടെ ബോണറ്റില്‍ ഇരുന്ന് യുവതിയുടെ 'മാസ്' പ്രകടനം; പിന്നാലെ എട്ടിന്റെ പണിയുംസ്‌കോര്‍പ്പിയോയുടെ ബോണറ്റില്‍ ഇരുന്ന് യുവതിയുടെ 'മാസ്' പ്രകടനം; പിന്നാലെ എട്ടിന്റെ പണിയും

nalini

പേരറിവാളന്റെ ജയില്‍ മോചനത്തിന് പിന്നാലെ നളിനി അടക്കമുളള മറ്റ് പ്രതികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതികളെ മോചിപ്പിക്കാനുളള പ്രത്യേകാധികാരം ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തളളി. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. 1991 മെയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയില്‍ നിന്നുളള എല്‍ടിടിയുടെ വനിതാ ചാവേറാണ് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.

skin-മുഖത്തെ എണ്ണമയം എങ്ങനെ കളയുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട, ഇതല്ലേ മാർഗങ്ങൾ

കേസില്‍ ഏഴ് പ്രതികള്‍ക്ക് 1998ല്‍ സ്‌പെഷ്യല്‍ ടാഡ കോടതി വധശിക്ഷ വിധിച്ചു. പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും 1999 മെയ് 1ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു. അതിനിടെ സോണിയാ ഗാന്ധി അടക്കമുളള ഗാന്ധി കുടുംബം നളിനിയോട് ക്ഷമിച്ച് രംഗത്ത് വന്നിരുന്നു. ഏറെക്കാലം നീണ്ട നിയമപോരാട്ടത്തിന് ശേഷം 2000ല്‍ നളിനിയുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. പ്രിയങ്ക ഗാന്ധി 2008ല്‍ വെല്ലൂര്‍ ജയിലില്‍ എത്തി നളിനിയെ കണ്ടിരുന്നു. 2014ല്‍ മറ്റ് പ്രതികളുടേയും വധശിക്ഷ ജീവപര്യമായി വെട്ടിച്ചുരുക്കി. അതേ വര്‍ഷം തന്നെ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പ്രതികളുടെ മോചനത്തിന് വേണ്ടിയുളള ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഈ ശ്രമങ്ങളെ സുപ്രീം കോടതിയില്‍ ശക്തമായി എതിര്‍ത്തു. പ്രതികളെ മോചിപ്പിക്കാനുളള ഉത്തരവിന് എതിരെ റിവ്യൂ ഹര്‍ജി നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം.

English summary
Supreme Court ordered the release of Rajiv Gandhi Assassination convicts Nalini and five others
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X