കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പേര് മാറ്റണമെന്ന് ആവശ്യം; ഇടപെടില്ലെന്ന് സുപ്രീംകോടതി, സര്‍ക്കാരിനെ സമീപിക്കൂ

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിനെ സമീപിക്കാന്‍ നിര്‍ദേശിച്ച കോടതി ഹര്‍ജി തള്ളി. കോടതിക്ക് വിഷയത്തില്‍ ഇപെടാന്‍ പരിമിതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇന്ത്യ എന്ന പേര് കൊളോണിയല്‍ പശ്ചാത്തലമുള്ളതാണെന്നും ഭാരത് എന്നാക്കി ദേശീയത ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ദില്ലി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.

I

ഹര്‍ജി വെള്ളിയാള്ചയും ചൊവ്വാഴ്ചയും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹത്തെ ലഭ്യമല്ലാത്തതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രാജ്യം അതിന്റെ സ്വത്വം തിരിച്ചുപിടിക്കേണ്ട സമയമാണിത്. ഒട്ടേറെ നഗരങ്ങളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്ന ഈ വേളയില്‍ തന്നെയാണ് അത് ചെയ്യേണ്ടത്. ഭാരത് എന്ന പേര് നല്‍കിയാല്‍ ഭാവി തലമുറയ്ക്ക് പൂര്‍വികര്‍ പൊരുതി നേടിയ സ്വാതന്ത്ര്യത്തെ കുറിച്ച് ബോധമുണ്ടാകുമെന്നും ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്2017 ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്; ഗുജറാത്തില്‍ പൊടിപാറും!! 'ഒന്ന് അധികം' വച്ച് ബിജെപിയുടെ മൂവ്

1948ല്‍ ഭരണഘടനാ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ രാജ്യത്തിന്റെ പേര് ഭാരത്, ഹിന്ദുസ്ഥാന്‍ എന്നിവ ആക്കണമെന്ന കാര്യത്തില്‍ ഏറെ നേരം ചര്‍ച്ച നടന്നിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ബോധിപ്പിച്ചു. രാജ്യത്തിന്റെ പേരുമാറ്റത്തിന് ഭരണഘടന ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതിക്ക് നിര്‍ദേശിക്കാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമാന ആവശ്യവുമായി സമര്‍പ്പിച്ച ഒരു ഹര്‍ജി 2016ല്‍ സുപ്രീംകോടതി തള്ളിയിരുന്നു.

ഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തിഖത്തര്‍ ഉപരോധം; പുതിയ നീക്കവുമായി ഒമാനും കുവൈത്തും, റിയാദിലും ദോഹയിലും മന്ത്രിമാരെത്തി

മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍മുനയൊടിഞ്ഞ് ചൈനയുടെ പോരാട്ടം; 'കറുത്ത മുഖമുള്ള ഡോക്ടര്‍' വിടവാങ്ങി, പ്രതിഷേധവുമായി ജനങ്ങള്‍

English summary
Change India’s Name to ‘Bharat’; Plea rejected by Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X