കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷ നീട്ടിവെക്കാനാവില്ല: ഹർജിയിലെ ആവശ്യം തള്ളി സുപ്രീംകോടതി, പരീക്ഷ സെപ്തംബർ 12ന് തന്നെ

Google Oneindia Malayalam News

ദില്ലി: നീറ്റ് പ്രവേശന പരീക്ഷ പുനക്രമീകരിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. സെപ്തംബർ 12ന് നടക്കാനിരിക്കുന്ന നീറ്റ് പരീക്ഷ നീട്ടണമെന്നാവശ്യപ്പെട്ട് ചില വിദ്യാർഥികൾ സമർപ്പിച്ച ഹർജി ആണ് സുപ്രീംകോടതി തള്ളിയത്. 16 ലക്ഷം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റാനാകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 12 ന് നേരത്തെ തയ്യാറാക്കിയിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് പരീക്ഷ നടക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

'വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സിപിഎം', വിമർശിച്ച് നജീബ് കാന്തപുരം എംഎൽഎ'വെടിപ്പുരക്ക് തീ കൊടുക്കും പോലെ അപകടകരമായ ഒരു കളിയിലാണ് സിപിഎം', വിമർശിച്ച് നജീബ് കാന്തപുരം എംഎൽഎ

"ഞങ്ങൾ ഈ ഹർജി പരിഗണിക്കില്ല. അനിശ്ചിതത്വമുണ്ടാകുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പരീക്ഷ തുടരട്ടെ, "ജസ്റ്റിസ് എ എം ഖാൻവിൽക്കർ, ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് കൂട്ടിച്ചേർത്തു. സിബിഎസ്ഇ ഫലങ്ങൾ പരീക്ഷ നടക്കുന്ന സമയത്തിന് മുമ്പ് പ്രഖ്യാപിക്കപ്പെടില്ല എന്ന വസ്തുത പരിഗണിക്കാതെ, സെപ്റ്റംബർ 3 ന് നടക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസി വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

 supreme-court2-156

Recommended Video

cmsvideo
Nipah Virus: Samples of 8 'Symptomatic' Patients Sent to NIV Pune

തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍

"ഫലം പ്രഖ്യാപിക്കാതിരിക്കുന്നത് വിദ്യാർത്ഥികളെ പരീക്ഷ എഴുതുന്നത് തടയില്ലെന്നും കൗൺസിലിംഗ് സമയത്ത് മാത്രമേ ഫലങ്ങൾ ആവശ്യമുള്ളൂ," എൻടിഎ പറഞ്ഞു. സെപ്തംബർ 12ന് നീറ്റ് പരീക്ഷ നടത്താനിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ ലംഘനമാണെന്നും ഹർജി സമർപ്പിച്ച അഡ്വക്കറ്റ് സുമന്ത് മിശ്ര നൂക്ക്ല സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതോടൊപ്പം മെഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിൽ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

English summary
Supreme court rejects plea seeks extension of NEET examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X