Get Updates
Get notified of breaking news, exclusive insights, and must-see stories!

മോറട്ടോറിയം കേസ്; ഹർജി തള്ളി സുപ്രീം കോടതി, സർക്കാരിൻറെ സാമ്പത്തിക നയങ്ങളിൽ ഇടപെടാനാകില്ല

ദില്ലി; മോറട്ടോറിയം കാലാവധി നീട്ടണമെന്ന ഹർജി തള്ളി സുപ്രീം കോടതി. സർക്കാരിൻറെ സാമ്പത്തിക നയങ്ങളിൽ ഇടപെടാനാകില്ലെന്നും മോറട്ടോറിയം കാലത്തെ പലിശ എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് സുപ്രീം കോടതി നടപടി.ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

മൊറട്ടോറിയം നീട്ടണം, നിലവിലെ ഇളവുമായി ബന്ധപ്പെട്ട് പലിശ, പിഴപ്പലിശ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹർജിക്കാൻ ഉന്നയിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ നിന്ന് കോടതി വിട്ടുനിൽക്കുന്നതാണ് ഉചിതമെന്ന് കോടതി വ്യക്തമാക്കി.

supreme-court

സാമ്പത്തിക പാക്കേജും പദ്ധതികളും വിശദമായ പഠത്തോടെ സർക്കാരാണ് തിരുമാനം കൈക്കൊള്ളേണ്ടത്. ഏതെങ്കിലും മേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്നത് കൊണ്ട് കോടതി ഇടപെടേണ്ട കാര്യമില്ലെന്നും കോടതി പറഞ്ഞു. വിവിധ മേഖലയിലേക്ക് ആനുകൂല്യങ്ങളഅ‍ നീട്ടണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

അതേസമയം മോറട്ടോറിയം കാലത്തെ പലിശയ്ക്ക് പിഴപ്പലിശ ഈടാക്കിയത് ന്യായീകരിക്കാനാകില്ലെവ്വപം സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരത്തിൽ ഈടാക്കിയ പണം ബാങ്കുകൾ തിരിച്ചുനൽകണമെന്നും കോടതി പറഞ്ഞു.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    പിണറായി വിജയന്റെ സ്വന്തം ജില്ല ആര്‍ക്കൊപ്പം ? | Oneindia Malayalam

    ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+