Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാർക്ക് ഭീഷണിയെന്ന പരാതികൾ, സിബിഐ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി സുപ്രീം കോടതി

ദില്ലി: ജഡ്ജിമാര്‍ക്കെതിരെയുളള ഭീഷണികളെ കുറിച്ച് പരാതിപ്പെടുമ്പോള്‍ സിബിഐ ഉള്‍പ്പെടെയുളള അന്വേഷണ ഏജന്‍സികള്‍ പ്രതികരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സുപ്രീം കോടതി. ജാര്‍ഖണ്ഡില്‍ ജില്ലാ ജഡ്ജി കൊല്ലപ്പെട്ട സംഭവത്തില്‍ കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ രമണയുടെ പരാമര്‍ശം. ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ആണ് അടുത്തിടെ റോഡില്‍ വെച്ച് കൊല്ലപ്പെട്ടത്. സിബിഐ അടക്കമുളള അന്വേഷണ ഏജന്‍സികളുടെ നിലപാടില്‍ കടുത്ത അതൃപ്തിയാണ് സുപ്രീം കോടതി രേഖപ്പെടുത്തിയത്.

സിബിഐ പോലുളള അന്വേഷണ ഏജന്‍സികള്‍ ജഡ്ജിമാരുടെ ഇത്തരം പരാതികളില്‍ ഒരു സഹായവും നല്‍കുന്നില്ലെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി. സിബിഐ അവരുടെ മനോഭാവത്തില്‍ യാതൊരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജിമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടുളള പരാതിയില്‍ ഒരാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാന്‍ സു്പ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

sc

അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഉന്നതര്‍ ഉള്‍പ്പെട്ട കേസുകളില്‍ അവര്‍ക്ക് അനുകൂലമായി വിധി പറഞ്ഞില്ലെങ്കില്‍ ജുഡീഷ്യറിയെ താറടിച്ച് കാണിക്കുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഗുണ്ടാതലവന്മാര്‍ ഉള്‍പ്പെട്ടത് പോലുളള കേസുകളില്‍ ജഡ്ജിമാരെ മാനസികമായി ദ്രോഹിക്കുന്നതിന് വേണ്ടി ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അധിക്ഷേപ സന്ദേശങ്ങള്‍ അയക്കുന്നത് പതിവാണ്. സിബിഐ ഒന്നും ചെയ്യുന്നില്ല. സിബിഐയുടെ മനോഭാവത്തില്‍ ചില മാറ്റങ്ങള്‍ എങ്കിലും ഉണ്ടാവും എന്നാണ് തങ്ങള്‍ കരുതിയത്. എന്നാല്‍ അതുണ്ടായിട്ടില്ല, ജസ്റ്റിസ് രമണ വ്യക്തമാക്കി.

ഇത് നീലച്ചിത്രമാണോ? പൂർണ നഗ്നയായി പ്രതിഷേധിച്ച് നടി ഗെഹന വസിഷ്ട്

സിബിഐക്കും ഇന്റലിജന്‍സ് ബ്യൂറോയ്ക്കും തങ്ങള്‍ക്ക് ഭീഷണി ലഭിക്കുന്നതിനെ കുറിച്ച് ജഡ്ജിമാര്‍ പരാതിപ്പെടുമ്പോള്‍ അവര്‍ പ്രതികരിക്കുന്നത് പോലുമില്ല. അന്വേഷണ ഏജന്‍സികള്‍ ഒരു സഹായവും ചെയ്യുന്നില്ല. താനിക്കാര്യ പറയുന്നത് ഉത്തരവാദിത്ത ബോധത്തോടെയാണ്. ഒന്നും വളച്ചൊടിക്കുന്നതല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്‌തേ മതിയാവൂ എന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. ജൂലെ 28ന് ആണ് 49കാരനായ ജില്ലാ ജഡ്ജി ഉത്തരം ആനന്ദ് കൊല്ലപ്പെട്ടത്. രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ ഓട്ടോ ഇടിക്കുകയായിരുന്നു. അപകടമരണമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത് എന്നാല്‍ ഓട്ടോ ജഡ്ജിനെ ലക്ഷ്യമിട്ട് നീങ്ങുന്നതും ഇടിച്ച് വീഴ്ത്തുന്നതുമായ സിസിടിവി ദൃശ്യം പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

Recommended Video

cmsvideo
    New lockdown guidelines to kerala

    ജയറാം ചാരന്‍, ഐശ്വര്യ റായ് വില്ലത്തി, പൊന്നിയം സെല്‍വനിലെ കഥാപാത്രങ്ങള്‍ ഇവര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+