കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിക്കുന്നതുവരെ നിരാഹാരമിരിക്കാം, ഇതു നിയവിരുദ്ധമല്ലെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മരിക്കുന്നതുവരെ നിരാഹാരമിരിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. ജൈനരരുടെ സന്താര എന്ന ആചാരത്തിന് സുപ്രീംകോടതിയുടെ പിന്തുണ. സന്താര അനുഷ്ടിച്ച് മരണത്തെ സ്വയം ഏറ്റുവാങ്ങുന്ന ജൈനരരുടെ 'സന്താര' എന്ന ആചാരം നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

നിരാഹാരം കിടന്ന് സ്വയം മരണത്തെ വരിക്കുന്ന ജൈനരുടെ ഈ ആചാരം ഒരുതരം ആത്മഹത്യയാണെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം ഇതനുവദിക്കില്ലെന്നും കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ജൈനര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ജൈനരുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ പരമാര്‍ശം.

santhara

സന്താര അനുഷ്ടിച്ച് ഓരോ വര്‍ഷവും നൂറോളം ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആചാരം നിലനില്‍ക്കുന്നത്. ആചാരത്തിന്റെ മറവില്‍ മരണങ്ങള്‍ വര്‍ധിക്കുന്നുവെന്നു കാട്ടി നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു മുന്‍പ് ഹൈക്കോടതി ഇതിനെതിരെ നിരോധനം ഏര്‍പ്പെടുത്തിയത്.

ഇതിനെതിരെ ജൈനമത വിശ്വാസികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ആചാരം നിയമപരമാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങളും പ്രതിഷേധങ്ങളും നടന്നത്.

English summary
The Supreme Court on Monday stayed the Rajasthan High Court order declaring the ritual of Santhara a penal offence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X