കേന്ദ്രവുമായി കൊമ്പുകോര്‍ക്കാനൊരുങ്ങി സുപ്രീംകോടതി കൊളീജിയം, ശുപാര്‍ശ തിരുത്തില്ല, നിലപാടും മാറില്ല

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: കേന്ദ്രസര്‍ക്കാരുമായി തുറന്ന പോരാട്ടത്തിനൊരുങ്ങി സുപ്രീംകോടതി. കൊളീജിയം ശുപാര്‍ശയുടെ പേരിലാണ് ഇപ്പോള്‍ വീണ്ടും കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. ജസ്റ്റിസ് കെഎം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരിയ നിയമിക്കണമെന്ന ശുപാര്‍ശ കൊളീജിയം കേന്ദ്രസര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇത് മടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സുപ്രീംകോടതി പുതിയ നിലപാടെടുക്കുന്നത്.

1

അതേസമയം കൊളീജിയം ശുപാര്‍ശ സര്‍ക്കാര്‍ മടക്കിയാല്‍ സുപ്രീംകോടതി ഈ പട്ടിക വീണ്ടും അയക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ വാറന്റിനായിട്ടാകും വീണ്ടും പട്ടിക അയക്കുക. ഇങ്ങനെ അയച്ചാല്‍ പട്ടിക അംഗീകരിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള ഏക വഴി. നിയമന ഉത്തരവ് പുറപ്പെടുവിക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയക്കുന്നതിന് പകരം നിയമ മന്ത്രാലയം ഈ ശുപാര്‍ശ മടക്കിയെന്നാണ് സൂചന.

2

നിലവില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബിലോകൂര്‍, കുര്യന്‍ജോസഫ് എന്നിവരടങ്ങുന്നതാണ് കൊളീജിയം. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ തീരുമാനത്തോടുള്ള അതൃപ്തിയാണ് ശുപാര്‍ശ മടക്കിയതിലൂടെ കേന്ദ്രം പ്രകടിപ്പിച്ചെതന്ന് ആരോപണമുണ്ട്. ഈ സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് കെഎം ജോസഫിനെ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖരായ അഭിഭാഷകരിലൊരാളായ ഇന്ദു മല്‍ഹോത്ര സര്‍ക്കാരിന് വേണ്ടപ്പെട്ടവരെല്ലന്ന് സൂചനയുണ്ട്. ഇക്കാര്യം പക്ഷേ സര്‍ക്കാര്‍ പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. 30 വര്‍ഷമായി സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ഇന്ദു മല്‍ഹോത്ര.

English summary
goverment not accept collegium recommendation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്