കോഴക്കളി: ചെന്നൈ കിംഗ്സിന്റെ അംഗീകാരം റദ്ദാക്കണം: സുപ്രീം കോടതി
ദില്ലി: ഐ പി എല്‍ ക്രിക്കറ്റിലെ പ്രമുഖ ടീമുകളിലൊന്നായ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അംഗീകാരം റദ്ദാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഇനി അന്വേഷണത്തിന്റെ ആവശ്യമില്ല എന്നും കോടതി പറഞ്ഞു. ആരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമകള്‍. ഇന്ത്യ സിമന്റ്സിന്റെ ഉടമസ്ഥര്‍ എന്നാല്‍ ആരൊക്കെയാണ് എന്ന് വിശദീകരിക്കണമെന്നും മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കവേ കോടതി ആവശ്യപ്പെട്ടു.
ഐ പി എല്‍ വാതുവെപ്പ് കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ചെന്നൈയ്ക്കതിരെ ആവശ്യമായ തെളിവുകളുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. മുദ്ഗല്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പാക്കണം. രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായ ചെന്നൈ കിംഗ്സിനെതിരെയും ഉടമകളായ ഇന്ത്യന്‍ സമന്റ്സിനെതിരെയും മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ശ്രീനിവാസനും പെടുമോ
ബി സി സി ഐ പ്രസിഡണ്ടായിരുന്ന എന്‍ ശ്രീനിവാസന്, മരുമകന് ഗുരുനാഥ് മെയ്യപ്പന് എന്നിവരുടെ പേരുകളും റിപ്പോര്‍ട്ടില്‍ ഉണ്ട്.

ശ്രീനിയെ കോടതി വിടില്ല
നേരത്തെ ബി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ശ്രീനിവാസനെ വലിച്ച് താഴെയിട്ടത് സുപ്രീം കോടതിയാണ്. പ്രസിഡണ്ട് തിരഞ്ഞെടുപ്പ് തടഞ്ഞുവെട്ടിരിക്കുകയാണ് സുപ്രീം കോടതി

ചെന്നൈ ടീം ബെസ്റ്റ് ടീം
ഐ പി എല്ലില്‍ ഏറ്റവും സ്ഥിരതയുള്ള ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. രണ്ട് തവണ ഐ പി എല്‍ ചാമ്പ്യന്മാരായിട്ടുണ്ട് അവര്‍.

ധോണിയും റെയ്നയും
ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണി, സുരേഷ് റെയ്ന എന്നിവരുടെ പേരുകളും ഒത്തുകളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇവര്‍ക്കെതിരെയും സുപ്രീം കോടതി നടപടിയുണ്ടാകുമോ.

പാവം ശ്രീശാന്ത്
മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന്റെ സ്ഥിതി എന്താകുമെന്ന് ഇപ്പോഴും വ്യക്തമല്ല. ബി സി സി ഐ ആജീവനാന്തം വിലക്കിയിരിക്കുകയാണ് ശ്രീശാന്തിനെ. മുദ്ഗല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ എങ്ങനെ പരാമര്‍ശിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ശ്രീയുടെ ഭാവി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications