
നോട്ടുനിരോധനം ഭരണഘടനാവിരുദ്ധമോ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പരിശോധിക്കാന്‍ സുപ്രീംകോടതി
ന്യൂദല്‍ഹി: നോട്ടുനിരോധനത്തിനെതിരായ ഹര്‍ജികള്‍ ഇനിയും പരിഗണിക്കുമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്കെതിരെ എത്രത്തോളം മുന്നോട്ട് പോകാം എന്ന ലക്ഷ്മണ രേഖ കോടതിക്ക് ബോധ്യമുണ്ട് എന്ന് ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു. നോട്ടുനിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നവംബര്‍ 9 ലേക്ക് സുപ്രീംകോടതി പട്ടികപ്പെടുത്തിയിട്ടുണ്ട്.
500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ഫയലുകള്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിവെക്കണം എന്ന് കോടതി പറഞ്ഞു. 2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത്. അഴിമതിക്ക് എതിരേയും തീവ്രവാദത്തിന് എതിരേയും ഉള്ള നടപടി എന്ന് അവകാശപ്പെട്ടാണ് നോട്ടുനിരോധനം പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ പ്രശ്‌നം ഏറെ നാളത്തേക്ക് സുപ്രീംകോടതി ഹിയറിംഗിനായി പട്ടികപ്പെടുത്തിയിരുന്നില്ല. നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരുമാസത്തിന് ശേഷം അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജികള്‍ ആദ്യം ആദ്യം റഫര്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട് എന്‍ വി രമണ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിച്ചതിനാലാണ് ഇപ്പോള്‍ ഇത് പരിഗണിക്കുന്നത്.
പരാതിക്കാരിയുമായി ഒത്തുതീര്‍പ്പിലെത്തി; ശ്രീനാഥ് ഭാസിക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

എന്നാല്‍ ഈ പ്രശ്‌നം ഏറെ നാളത്തേക്ക് സുപ്രീംകോടതി ഹിയറിംഗിനായി പട്ടികപ്പെടുത്തിയിരുന്നില്ല. നോട്ടുനിരോധനം പ്രഖ്യാപിച്ച് ഒരുമാസത്തിന് ശേഷം അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജികള്‍ ആദ്യം ആദ്യം റഫര്‍ ചെയ്യപ്പെട്ടിരുന്നു. പിന്നീട് എന്‍ വി രമണ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഭരണഘടനാ ബെഞ്ചുകള്‍ രൂപീകരിച്ചതിനാലാണ് ഇപ്പോള്‍ ഇത് പരിഗണിക്കുന്നത്.
'വിവാഹം കഴിഞ്ഞിട്ടില്ല..'; വൈറല്‍ ചിത്രങ്ങളില്‍ പ്രതികരിച്ച് ആദിലയും ഫാത്തിമ നൂറയും

നിയമത്തിന്റെ അധികാരമല്ലാതെ ഒരു വ്യക്തിക്കും അവരുടെ സ്വത്ത് നഷ്ടപ്പെടുത്താന്‍ പാടില്ല എന്ന് പറയുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 300എ നോട്ടുനിരോധനം ലംഘിച്ചോ എന്നതാണ് കോടതിക്ക് മുന്നിലുള്ള പ്രധാന ചോദ്യം. ഇത്തരത്തിലുള്ള നോട്ടുനിരോധനത്തിന് പാര്‍ലമെന്റിന്റെ പ്രത്യേക നിയമം ആവശ്യമാണെന്നാണ് മുന്‍ ധനമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ പി ചിദംബരം വാദിച്ചത്.
കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലികള്‍ ഇതാ.. അന്ധവിശ്വാസങ്ങളും മന്ത്രവാദവും ഇല്ലാതാക്കിയ ജീവിതങ്ങള്‍...

അതേസമയം അക്കാദമിക് വിഷയങ്ങളില്‍ കോടതിയുടെ സമയം പാഴാക്കരുത് എന്ന് സര്‍ക്കാരിന് വേണ്ടി വാദിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. എന്നാല്‍ ഭരണഘടനാ ബെഞ്ചിന്റെ സമയം പാഴാക്കുക എന്ന വാചകം അത്ഭുതപ്പെടുത്തുന്നതാണ് എന്ന് ഹര്‍ജിക്കാരില്‍ ഒരാളെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ശ്യാം ദിവാന്‍ കൂട്ടിച്ചേര്‍ത്തു.

ഭരണഘടനാ ബെഞ്ചിന് മുന്നില്‍ ഒരു പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ ഉത്തരം പറയേണ്ടത് അതിന്റെ കടമയാണെന്നാണ് ജസ്റ്റിസ് എസ് എ നസീര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ലക്ഷ്മണ രേഖ എവിടെയാണെന്ന് ഞങ്ങള്‍ക്കറിയാം എന്നും ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍, ബിവി നാഗരത്‌ന എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് കൂട്ടിച്ചേര്‍ത്തു.