കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപി ദില്ലിക്ക്, അമിത് ഷായെയും മോദിയേയും കാണും, കെ സുരേന്ദ്രനെ തെറിപ്പിക്കുമോ?

Google Oneindia Malayalam News

ദില്ലി: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രന്‍ പുറത്തായേക്കും എന്നുളള അഭ്യൂഹങ്ങള്‍ക്കിടെ ദേശീയ നേതൃത്വവുമായുളള കൂടിക്കാഴ്ചയ്ക്ക് നടനും എംപിയുമായ സുരേഷ് ഗോപി ദില്ലിയിലേക്ക്. നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുമുളള സുരേഷ് ഗോപിയുടെ കൂടിക്കാഴ്ച. നിയമസഭാ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയും കൊടകര കുഴല്‍പ്പണ വിവാദവും ഗ്രൂപ്പ് പോരും അടക്കമുളള വിഷയങ്ങളാണ് കെ സുരേന്ദ്രന് വിനയായിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

അച്ഛൻ പറഞ്ഞു 'സ്ത്രീയെ മുഴുവനായും കാണണം'; സഭയിലെ ഹോമോസെക്ഷ്വാലിറ്റി, തുറന്ന് പറഞ്ഞ് സിസ്റ്റർ ജെസ്മിഅച്ഛൻ പറഞ്ഞു 'സ്ത്രീയെ മുഴുവനായും കാണണം'; സഭയിലെ ഹോമോസെക്ഷ്വാലിറ്റി, തുറന്ന് പറഞ്ഞ് സിസ്റ്റർ ജെസ്മി

ബിജെപി നേതാവ് എന്നതിനപ്പുറമുളള ഒരു ജനകീയ മുഖം സുരേഷ് ഗോപിക്ക് ഉണ്ട് എന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. ഇത് കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ സഹായിച്ചേക്കുമെന്നും നേതൃത്വം കരുതുന്നു. കെ സുരേന്ദ്രന് പകരമായി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ചൂണ്ടിക്കാട്ടപ്പെടുന്ന പേര് സുരേഷ് ഗോപിയുടേതാണ്. രാഷ്ട്രീയത്തിന് അപ്പുറത്തുളള പിന്തുണ സുരേഷ് ഗോപിയുടെ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിക്കുന്നത് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ട്. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയുമായി അമിത് ഷായും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തുന്നത്.

5

സംസ്ഥാന ബിജെപി അധ്യക്ഷനാകാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരു സിനിമാ നടനല്ല ബിജെപിയെ നയിക്കേണ്ടത് എന്നും രാഷ്ട്രീയത്തില്‍ വളര്‍ന്ന് വന്ന നിരവധി നേതാക്കളില്‍ ഒരാളായിരിക്കണം അധ്യക്ഷന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.വി മുരളീധരനും കെ സുരേന്ദ്രനും പറഞ്ഞാലും സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കില്ല. നരേന്ദ്ര മോദിയും അമിത് ഷായും തന്നോട് അത്തരമൊരു കാര്യം ആവശ്യപ്പെടും എന്ന് കരുതുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Suresh Gopi to replace Surendran as BJP chief in Kerala?

ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനുമായ വത്സന്‍ തില്ലങ്കേരിയുടെ പേരും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സംസ്ഥാന ബിജെപിക്കുളളില്‍ ഗ്രൂപ്പ് പോര് മൂര്‍ച്ഛിച്ചിരുന്നു. കെ സുരേന്ദ്രനെ അധ്യക്ഷനാക്കിയതിനെ തുടക്കത്തില്‍ തന്നെ കൃഷ്ണദാസ് വിഭാഗം ശക്തമായി എതിര്‍ത്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയോടെ സുരേന്ദ്രന് എതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായി. ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ കരുത്തനായ ഒരു നേതാവ് എന്ന നിലയ്ക്കാണ് ആര്‍എസ്എസ് പിന്തുണയുളള വത്സന്‍ തില്ലങ്കേരിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. എന്നാല്‍ സജീവ രാഷ്ട്രീയം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്നും ബിജെപി അധ്യക്ഷനാകുമെന്ന് കരുതുന്നില്ലെന്നുമാണ് വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം.

English summary
Suresh Gopi to meet Amit Sha and Narendra Modi amid speculations of change in Kerala BJP leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X