Get Updates
Get notified of breaking news, exclusive insights, and must-see stories!

സുശാന്തുമായി വഴക്കിട്ടു, 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കാമുകി പറഞ്ഞത്, അന്ന് സംഭവിച്ചത്!!

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ കാമുകിയെ കഴിഞ്ഞ ദിവസം ബാന്ദ്ര പോലീസ് ചോദ്യം ചെയ്തിരുന്നു. നിര്‍ണായക വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ അവസരങ്ങള്‍ മുടക്കിയെന്ന വാദങ്ങളെ കാമുകി റിയയുടെ മൊഴികള്‍ തള്ളുന്നുണ്ട്. എന്നാല്‍ മറ്റ് ചില രഹസ്യ വിവരങ്ങള്‍ ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. സുശാന്തിന്റെ ആത്മഹത്യയില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന രാഷ്ട്രീയ സമ്മര്‍ദവും പോലീസിനുണ്ട്. കൂടുതല്‍ പേരിലേക്ക് പ്രശ്‌നങ്ങള്‍ നീങ്ങുന്നു എന്നും സൂചനയുണ്ട്.

Recommended Video

cmsvideo
    കാമുകി റിയയെ 10 മണിക്കൂര്‍ ചോദ്യം ചെയ്തു | Oneindia Malayalam
    റിയയെ ചോദ്യം ചെയ്തു

    റിയയെ ചോദ്യം ചെയ്തു

    റിയയെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തി പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് നടത്തിയത്. അതേസമയം പരസ്യമായി അംഗീകരിക്കാത്ത ബന്ധത്തെ ചോദ്യം ചെയ്യലില്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട് റിയ ചക്രവര്‍ത്തി. താനും സുശാന്തും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിച്ചിരുന്നതായി റിയ പറഞ്ഞു. ലിവിന്‍ റിലേഷനിലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മുംബൈയിലെ കാര്‍ട്ടര്‍ റോഡിലെ വസതിയിലായിരുന്നു ഒരുമിച്ചുള്ള താമസം.

    വിവാഹത്തെ കുറിച്ച് പോലും....

    വിവാഹത്തെ കുറിച്ച് പോലും....

    താനും സുശാന്തും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നു. നവംബറില്‍ വിവാഹിതരാവാനിരുന്നതായിരുന്നു ഞാന്‍. വിവാഹത്തിന് ശേഷം ഒരുമിച്ച് താമസിക്കാന്‍ പുതിയൊരു വീടുവാങ്ങാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ താന്‍ സുഷാന്തുമായി വഴക്കിട്ടിരുന്നു. ഇതോടെ താന്‍ സുശാന്തിന്റെ വീട് വിട്ട് പോരുകയും ചെയ്‌തെന്ന് റിയ പറഞ്ഞു. അതേസമയം സുശാന്തും റിയയും തമ്മിലുള്ള ടെക്സ്റ്റ് മെസേജുകളും ഇവര്‍ പോലീസുകാരെ കാണിച്ചിട്ടുണ്ട്.

    സുശാന്തുമായി സംസാരിക്കാറുണ്ടായിരുന്നു

    സുശാന്തുമായി സംസാരിക്കാറുണ്ടായിരുന്നു

    സുശാന്തുമായി വഴക്കുണ്ടായെങ്കിലും ഫോണില്‍ പിന്നീടും സംസാരിക്കാറുണ്ടായിരുന്നു. മരിക്കുന്നതിന്റെ അന്ന് പോലും താന്‍ സംസാരിച്ചിരുവെന്ന് റിയ പറഞ്ഞു. അതേസമയം അന്വേഷണത്തിനായി റിയ തന്റെ മൊബൈല്‍ ഫോണ്‍ പോലീസിന് കൈമാറിയിട്ടുണ്ട്. റിയയും സുശാന്തും കൈമാറിയ സന്ദേശങ്ങളും ചിത്രങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. സുശാന്ത് മരിക്കുന്നതിന് മുമ്പ് അവസാനമായി വിളിച്ചത് റിയയെയാണ്.

    അതായിരുന്നു പ്രശ്‌നം

    അതായിരുന്നു പ്രശ്‌നം

    സുശാന്തിന് കടുത്ത വിഷാദരോഗമുണ്ടായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു. മാസങ്ങളായി രോഗത്തിന്റെ പിടിയിലായിരുന്ന സുശാന്ത് യോഗയും പ്രാര്‍ത്ഥനയും ശീലമായിരുന്നു. താന്‍ ഒരുപാട് സ്‌നേഹത്തോടെ പലപ്പോഴും ചികിത്സ തേടാനും മരുന്നുകള്‍ കൃത്യമായി കഴിക്കാനും പറഞ്ഞിരുന്നു. എന്നാല്‍ ഓരോ തവണയും സുശാന്ത് ഇതിനെ തള്ളിയിരുന്നു. അത് തന്നെ വിഷമിപ്പിച്ചിരുന്നുവെന്നും റിയ പറഞ്ഞു.

    ഒരുപാട് ചിത്രങ്ങള്‍

    ഒരുപാട് ചിത്രങ്ങള്‍

    സുശാന്തിന് ആവശ്യത്തിന് സിനിമകള്‍ ലഭിച്ചിരുന്നില്ലെന്ന വാദത്തെയും റിയ തള്ളി. സുശാന്തിന് ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. നിരവധി ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. രണ്ട് ചിത്രങ്ങളില്‍ താനുമായി ഒരുമിച്ച് അഭിനയിക്കാനും ഇരുന്നതായിരുന്നു. തനിക്ക് ഒരുകാര്യം മാത്രമായിരുന്നു സുശാന്തിന്റെ സമീപനത്തില്‍ ഇഷ്ടമല്ലാതിരുന്നത്. സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥ് പടാനിയാണ്. അദ്ദേഹം സുശാന്തിനൊപ്പം ഫ്‌ളാറ്റില്‍ തങ്ങുന്നത് ഇഷ്ടമായിരുന്നില്ല. അദ്ദേഹത്തോട് മറ്റെവിടെയെങ്കിലും താമസിക്കുന്നതിനായി നിര്‍ബന്ധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റിയ ആവശ്യപ്പെട്ടു.

    കുടുംബവുമായി പ്രശ്‌നമില്ല

    കുടുംബവുമായി പ്രശ്‌നമില്ല

    സുശാന്തിന്റെ കുടുംബവുമായി തനിക്ക് നല്ല ബന്ധമായിരുന്നില്ലെന്ന വാദത്തെ റിയ തള്ളി. താന്‍ സുശാന്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് പുറത്ത് പോയത് അദ്ദേഹത്തിന്റെ സഹോദരിമാരിലൊരാളോട് മുംബൈയിലെത്താന്‍ പറഞ്ഞ ശേഷമാണ്. സുശാന്തിനൊപ്പം കഴിയണമെന്ന് ഇവരോട് ആവശ്യപ്പെട്ടിരുന്നതായും റിയ പറഞ്ഞു. പിതാവിനൊപ്പമാണ് റിയ സ്റ്റേഷനിലെത്തിയത്. എന്നാല്‍ പിതാവിന്റെ സാന്നിധ്യത്തിലല്ല റിയയെ ചോദ്യം ചെയ്ത്ത. മാധ്യമങ്ങളോട് സംസാരിക്കാനും റിയ തയ്യാറായില്ല. തന്നെ വെറുതെ വിടണമെന്ന് കൈകൂപ്പി മാധ്യമങ്ങളോട് പറഞ്ഞതാണ് റിയ മടങ്ങിയത്.

    രണ്ട് പേര്‍ കൂടി

    രണ്ട് പേര്‍ കൂടി

    രണ്ട് പേര്‍ കൂടി സുശാന്തിന്റെ മരണത്തില്‍ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബിസിനസ് മാനേജര്‍ ശ്രുതി മോദിയും പിആര്‍ ടീമിലെ രാധിക നിഹലാനിയെയുമാണ് ചോദ്യം ചെയ്തത്. സുശാന്ത് സാമൂഹ്യ സേവനത്തിനായി ഒരു സംഘടന രൂപീകരിക്കാനുള്ള തിരക്കിലായിരുന്നുവെന്ന് ശ്രുതി പറഞ്ഞു. നേഷന്‍ ഇന്ത്യ ഫോര്‍ വേള്‍ഡ് എന്നായിരുന്നു പേര്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ചില പദ്ധതികളുമുണ്ടായിരുന്നു. ജീനിയസസ്, ഡ്രോപ് ഔട്‌സ് തുടങ്ങിയ പ്രൊജക്ടുകളായിരുന്നു സുശാന്ത് മുന്നില്‍ കണ്ടിരുന്നതെന്നും ഇവര്‍ മൊഴി നല്‍കി.

    എല്ലാവര്‍ക്കും പണം നല്‍കി

    എല്ലാവര്‍ക്കും പണം നല്‍കി

    സുശാന്ത് മരണത്തിന് മൂന്ന് ദിവസം മുമ്പ് തന്നെ വീട്ടിലെ ജോലിക്കാരുടെയും സ്റ്റാഫുകളുടെയും പണം നല്‍കിയിരുന്നു. അടുത്ത തവണ സാലറി തരാന്‍ തനിക്ക് സാധിക്കുമോ എന്നറിയില്ലെന്നും സുശാന്ത് പറഞ്ഞിരുന്നു. അതേസമയം സുശാന്തിന്റെ സുഹൃത്തായ കമല്‍ ജെയിന്‍ വിമര്‍ശനങ്ങളെ തള്ളുന്നുണ്ട്. ബോളിവുഡ് ഒരിക്കലും സുശാന്തിനെ ഒറ്റപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തിന് മൂന്ന് നാല് പ്രൊജക്ടുകള്‍ ഉണ്ടായിരുന്നു. അത്രയ്ക്ക് തിരക്കിലായിരുന്നു സുശാന്ത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് സദാ ജോലി ചെയ്തിരുന്ന സുശാന്തിനെ സമ്മര്‍ദത്തിലാക്കിയെന്നും ജെയിന്‍ പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+