കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുശാന്ത് സിംഗിന്റെ മരണം; കരണ്‍ ജോഹറും സല്‍മാനും അടക്കം എട്ട് പേര്‍ക്കെതിരെ കേസ്; ആളി പ്രതിഷേധം

Google Oneindia Malayalam News

മുംബൈ: നടന്‍ സുശാന്ത് സിംഗ് രജ്പതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ 8 പേര്‍ക്കെതിരെ കേസെടുത്തു. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിക്കാന്‍ ഇവര്‍ സാഹചര്യമൊരുക്കിയെന്നാരോപിക്കുന്ന പരാതിയിലാണ് കേസ്. സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തി വരികെയാണ് താരങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യ-ചൈന അതിർത്തി പ്രശ്നം പുകയുന്നു, രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രിഇന്ത്യ-ചൈന അതിർത്തി പ്രശ്നം പുകയുന്നു, രാഷ്ട്രീയ പാർട്ടികളുടെ സർവ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി

ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടായേക്കില്ല? സൗദി അറേബ്യക്ക് മേല്‍ സമ്മര്‍ദ്ദം ഏറുന്നു, തീരുമാനം ഉടന്‍

8 പേര്‍ക്കെതിരെ കേസ്

8 പേര്‍ക്കെതിരെ കേസ്

കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, സജ്ഞയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയത്.

 ആത്മഹത്യയിലേക്ക്

ആത്മഹത്യയിലേക്ക്

സെഷന്‍ 306, 109, 504, 506 വകുപ്പുകള്‍ ചുമത്തിയാണ് അഭിഭാഷകന്‍ ഇവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനികള്‍ മുടങ്ങിപോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവര്‍ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകന്‍ സുധീര്‍ പരാതിയില്‍ പറഞ്ഞു.

മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദം

ഈ കാരണങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് ആരോപണം. സുശാന്ത് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് സൂചിപ്പിച്ച് സംവിധായകന്‍ ശേഖര്‍ കപൂര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് സജ്ഞയ് നിരപവും സമാന ആരോപണം ഉയര്‍ത്തിയിരുന്നു.

Recommended Video

cmsvideo
സുശാന്തിന്റെ 5 സിനിമകള്‍ മുടക്കി': കങ്കണ | Oneindia Malayalam
സജ്ഞയ് നിരുപം

സജ്ഞയ് നിരുപം

അഭിഭാഷകന്റെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന ട്വീറ്റ് തന്നെയായിരുന്നു സജ്ഞയ് നിരുപത്തിന്റേയും. ചിച്ചോരെയായിരുന്നു സജ്ഞയ് സിംഗിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാല്‍ ഇതിന് ശേഷം സുശാന്തിന് ഏഴ് സിനിമകള്‍ ലഭിച്ചിരുന്നുവെന്നും കഴിഞ്ഞ ആറ് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് സിനിമകളെല്ലാം നഷ്ടമാെന്നും സജ്ഞയ് നിരുപം ട്വീറ്റില്‍ വ്യക്തമാക്കുന്നു.

കനത്ത പ്രതിഷേധം

കനത്ത പ്രതിഷേധം

സല്‍മാന്‍ഖാന്‍ അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ സുശാന്ത് സിംഗിന്റെ ആരാധകര്‍ ഇവര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. പട്‌നയില്‍ സല്‍മാന്‍ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങിയവരുടെ ചിത്രങ്ങളും പോസ്റ്ററുകളും സുശാന്ത് സിംഗിന്റെ ആരാധകര്‍ കത്തിച്ചു.

ചില മരുന്നുകള്‍

ചില മരുന്നുകള്‍

സുശാന്തിന്റേത് ആത്മഹത്യയാണെന്ന് തെളിയുന്ന രീതിയില്‍ വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍ സുശാന്തിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തുവെന്നാണ് സൂചന. ഇതാണ് ചില കടുത്ത സമ്മര്‍ദ്ദങ്ങള്‍ താരത്തിനുണ്ടായിരുന്നോ എന്ന സംശയം ഉയരാന്‍ കാരണം. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുമില്ല. സുശാന്തിനെ ചികില്‍സിച്ചിരുന്ന ഡോക്ടറുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

 മൊഴി

മൊഴി

സുശാന്തിനൊപ്പം ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന കുക്ക് അടക്കമുളള ജോലിക്കാരുടേയും മുംബൈയില്‍ തന്നെ താമസിക്കുന്ന സുശാന്തിന്റെ സഹോദരിയുടേയും മൊഴിയാണ് പോലീസ് എടുത്തിരിക്കുന്നത്. സുശാന്തിന്റെ കുടുംബത്തിലെ മറ്റുളളവരുടേയും മൊഴി രേഖപ്പെടുത്തും. സുശാന്തിന്റെ വ്യക്തിബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.

മാനേജറുടെ മരണം

മാനേജറുടെ മരണം

ജൂണ്‍ എട്ടിനായിരുന്നു സുശാന്തിന്റെ മുന്‍ മാനേജരായ ദിശ സാലിയനെ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ ഒരു കെട്ടിടത്തിന്റെ 14 നിലയില്‍ നിന്നുമാണ് ദിശ സാലിയന്‍ ചാടി ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബന്ധുവിന്റെ മരണം

ബന്ധുവിന്റെ മരണം

ദിശയുടെ മരണത്തില്‍ സുശാന്ത് സോഷ്യല്‍ മീഡിയയില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുശാന്ത് ആത്മഹത്യ ചെയ്തത്.എന്നാല്‍ സുശാന്തിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും വിട്ടുമാറുന്നതിന് മുന്‍പ് കുടുംബത്തില്‍ മറ്റൊരു മരണം സംഭവിച്ചിരുന്നു. സുശാന്ത് സിംഗിന്റെ സഹോദരന്റെ ഭാര്യ സുദാ ദേവിയാണ് മരണപ്പെട്ടത്.

English summary
സുശാന്ത് സിംഗിന്റെ മരണം; കരണ്‍ ജോഹറും സല്‍മാനും അടക്കം എട്ട് പേര്‍ക്കെതിരെ കേസ്; ആളി പ്രതിഷേധം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X