ബെംഗളുരുവില്‍ പെണ്‍കുട്ടിയെ അക്രമിച്ചത് വേദനിപ്പിക്കുന്നതെന്ന് സുഷമാ സ്വരാജ്
ദില്ലി: ബെംഗളുരുവില്‍വെച്ച് ടാന്‍സാനിയക്കാരിയായ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും നഗ്നയാക്കുകയും ചെയ്ത സംഭവം വേദനിപ്പിക്കുന്നതും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. സംഭവത്തിലെ പ്രതികള്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമാ സ്വരാജ് പറഞ്ഞു.
കര്‍ണാടക മുഖ്യമന്ത്രിയെ വിളിച്ചു സംഭവം അന്വേഷിച്ചിരുന്നു. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നാണ് ലഭിച്ചവിവരം. നാലുപേര്‍ അറസ്റ്റിലായിട്ടുണ്ട്. സുഷമാ സ്വരാജ് പറഞ്ഞു. അതേസമയം, സംഭവം വംശീയ അക്രമമല്ലെന്ന് ബെംഗളുരു പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ബെംഗളുരുവില്‍ വംശീയ അക്രമം ഇല്ല. ആഫ്രിക്കന്‍ വംശജര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ പ്രാഥമിക അന്വേഷമം നടക്കുകയാണ്. അക്രമത്തിന്റെ യഥാര്‍ഥ കാരണം അന്വേഷിച്ചുവരികയാണെന്നും ഒട്ടേറെ പേര്‍ പ്രതികളായേക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ബെംഗളുരുവില്‍ ഇരുപത്തിയൊന്നുകാരിയായ പെണ്‍കുട്ടിയെ ജനക്കൂട്ടം അക്രമിച്ചത്. പെണ്‍കുട്ടിയുടെ വസ്ത്രം ഉരിയുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
ആഫ്രക്കിന്‍ വംശജന്റെ കാര്‍ തട്ടി ഒരു സ്ത്രീ മരിച്ചിരുന്നു. സംഭവത്തിനുശേഷം വാഹനം നിര്‍ത്താതെ പോവുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞ് സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ആളുമാറി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് ചില മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.












Click it and Unblock the Notifications