സുവേന്ദു അധികാരി ബിജെപി വിട്ടേക്കും? സ്ഥാനാര്‍ത്ഥി പട്ടികയില്‍ അടക്കം ഇടമില്ല
ദില്ലി: ബംഗാളില്‍ സുവേന്ദു അധികാരി ബിജെപി വിടുന്നു. ഇത്തരമൊരു സൂചനയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് വെളിപ്പെടുത്തിയിരിക്കുന്നത്. നിര്‍ണായക വിവരങ്ങളാണ് കുനാല്‍ ഘോഷ് നല്‍കുന്നത്. ബിജെപിയും സുവേന്ദുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, അതുകൊണ്ട് ബിജെപിയില്‍ തുടരില്ലെന്നുമാണ് കുനാല്‍ ഘോഷ് പറയുന്നത്.
എന്നാല്‍ മമത ബാനര്‍ജി ഇപ്പോള്‍ ഏറ്റവും ശത്രുവായി കാണുന്ന സുവേന്ദു തിരിച്ച് തൃണമൂലിലേക്ക് വരുമെന്ന് ആരും കരുതുന്നില്ല. എന്നാല്‍ പുതിയതായി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും ഇടംപിടിക്കാന്‍ സുവേന്ദുവിന്റെ വിശ്വസ്തര്‍ക്ക് സാധിച്ചിട്ടില്ല.

ബിജെപിയില്‍ സുവേന്ദു അധികാരിക്കെതിരെ മുറുമുറുപ്പ് തുടങ്ങിയെന്നാണ് വിവരം. കേന്ദ്ര നേതൃത്വം അദ്ദേഹത്തില്‍ നിന്ന് അകന്നുവെന്നും സൂചന. കുനാല്‍ ഘോഷ് പറയുന്നത് വൈകാതെ തന്നെ സുവേന്ദു ബിജെപി വിടുമെന്നാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറയുന്നു. ബിജെപിയില്‍ അദ്ദേഹം ശ്വാസം മുട്ടിയിരിക്കുകയാണെന്നും കുനാല്‍ ഘോഷ് പറയുന്നു. നിലവില്‍ ബംഗാളില്‍ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. മമതുമായി നല്ല ബന്ധമല്ല സുവേന്ദുവിന് ഉള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മമതയ്‌ക്കെതിരെ വളരെ മോശം പ്രയോഗങ്ങലാണ് സുവേന്ദു നടത്തിയത്. ഇത് തൃണമൂല്‍ നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

അതേസമയം തൃണമൂല്‍ സുവേന്ദുവിനെ തിരിച്ചെടുക്കില്ലെന്ന് ഉറപ്പാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സുവേന്ദു അധികാരി തൃണമൂല്‍ വിട്ടത്. ബിജെപിയില്‍ സുവേന്ദുവിനുള്ള സ്വാധീനവും കുറഞ്ഞ് തുടങ്ങുന്നുണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. ബിജെപി ടിക്കറ്റില്‍ മത്സരിച്ച സഭ്യസാചി ദത്ത ഇത്തവണ തൃണമൂലിന് വേണ്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ദത്തയ്ക്ക് ബിജെപി ടിക്കറ്റ് നല്‍കിയത് വന്‍ അബദ്ധമാണെന്ന് സുവേന്ദു പഞ്ഞിരുന്നു. എന്നാല്‍ സുവേന്ദു മാനസിക സമ്മര്‍ദത്തിലാണ്. ബിജെപിയില്‍ സുവേന്ദു നിരാശനാണ്. തൃണമൂല്‍ വിട്ട മറ്റ് രണ്ട് നേതാക്കളോടൊപ്പം തൃണമൂലില്‍ തിരിച്ചെത്താന്‍ സുവേന്ദു ആഗ്രഹിക്കുന്നുണ്ടെന്നും കുനാല്‍ ഘോഷ് വ്യക്തമാക്കി.

അതേസമയം തദ്ദേശ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അധികാരി കുടുംബത്തില്‍ നിന്ന് പ്രമുഖരൊന്നും ഇടംപിടിച്ചിട്ടില്ല. കാന്തി മുനിസിപ്പാലിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അധികാരി കുടുംബത്തിലെ പ്രമുഖരെ ബിജെപി തഴഞ്ഞുവെന്നാണ് സൂചന. ശിശിര്‍, സുവേന്ദു, ദിവ്യേന്ദു, സൗമേന്ദു അധികാരി എന്നിവരാണ് കാന്തി മുനിസിപ്പാലിറ്റിയിലെ ചെയര്‍മാന്‍ പദവി കാത്തുസൂക്ഷിക്കുന്നത്. എന്നാല്‍ സുവേന്ദുവിനെയും കുടുംബത്തെയും ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സൂചനയുണ്ട്. എന്നാല്‍ ബിജെപി അത്തരം വാദങ്ങളെ തള്ളുന്നുണ്ട്. എന്നാല്‍ കാന്തിയില്‍ നാല് ദശാബ്ദങ്ങളായി അധികാരി കുടുംബമാണ് എല്ലാം. എന്നിട്ടും ബിജെപി ടിക്കറ്റ് നല്‍കാതിരുന്നത് പ്രശ്‌നങ്ങളുടെ തുടക്കം തന്നെയാണ്.

സുവേന്ദു ബിജെപിയില്‍ ചേര്‍ന്ന് ഒരുമാസത്തിനിടെ അദ്ദേഹത്തിന്റെ സഹോദരന്‍ സൗമേന്ദു പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. കാന്തി മേഖലയുടെ ബിജെപി ജനറല്‍ സെക്രട്ടറിയാണ് സൗമേന്ദു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സൗമേന്ദുവിനെ കുറിച്ച് പരാമര്‍ശം പോലുമില്ല. നാല് ദശാബ്ദത്തിനിടെ കാന്തി മുനിസിപ്പല്‍ ബോര്‍ഡിന്റെ ഭരണം അധികാരി കുടുംബം കൈവിടുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. അര്‍ഹരായവരെയാണ് ബിജെപി മത്സരിപ്പിക്കുന്നതെന്ന് സൗമേന്ദു പറഞ്ഞു. സുവേന്ദു നേരത്തെ കാന്തി മുനിസിപ്പാലിറ്റിയുടെ ചെയര്‍മാനായി ഇരുന്നിട്ടുണ്ട്. എന്നാല്‍ ബിജെപിയില്‍ അധികാരം സ്ഥാപിക്കാനുള്ള അധികാരി കുടുംബത്തിന്റെ നീക്കം നേതൃത്വത്തെ ചൊടിപ്പിച്ചുവെന്നാണ് സൂചന.
Recommended Video

കേന്ദ്ര ഏജന്‍സികളെ പേടിച്ചാണ് സുവേന്ദു തൃണമൂല്‍ വിട്ടത്. പോണ്‍സി അഴിമതിയില്‍ സുവേന്ദുവിന്റെ പേരുണ്ട്. ഇതാണ് ബിജെപിയിലേക്ക് പോകാന്‍ കാരണമെന്ന് കുനാല്‍ ഘോഷ് പറയുന്നു. അതേസമയം നേരത്തെ ശാരദ കേസില്‍ അറസ്റ്റിലായ നേതാവാണ് അദ്ദേഹം. എന്നാല്‍ സുവേന്ദു വന്നിട്ടും ബിജെപിക്ക് ബംഗാളില്‍ കാര്യമായ നേട്ടമുണ്ടായിട്ടില്ല. ബിജെപി പല സീറ്റുകളും നഷ്ടമാകുന്നതാണ് കണ്ടത്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വന്‍ പരാജയം ഏറ്റുവാങ്ങി. സുവേന്ദു പല പ്രമുഖ നേതാക്കളെയും വെട്ടിയൊതുക്കി. ദിലീപ് ഘോഷിനെ വരെ ഒതുക്കി. ഇതെല്ലാം ബിജെപിയില്‍ അദ്ദേഹത്തിന് ജനപിന്തുണ കുറയാന്‍ കാരണമായിട്ടുണ്ട്.












Click it and Unblock the Notifications