• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെജിറ്റേറിയൻ ഭക്ഷണത്തിൽ ചിക്കൻ; സ്വിഗ്ഗിക്കെതിരെ പരാതിയുമായി തമിഴ് ഗാനരചയിതാവ്

Google Oneindia Malayalam News

ഫുഡ് ഡെലിവറി സൈറ്റായ സ്വിഗ്ഗിക്കെതിരെ പരാതിയുമായി തമിഴ് ഗാനരചയിതാവ് കൊ സേഷ. താന്‍ വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് കിട്ടിയ ഭക്ഷണത്തില്‍ ചിക്കന്‍ കഷ്ണങ്ങള്‍ ലഭിച്ചതായാണ് അദ്ദേഹത്തിന്‍റെ പരാതി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഈ പരാതി ഉന്നയിച്ചത്.

'എന്റെ ജീവിതകാലം മുഴുവനും ഞാന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് പിന്തുടര്‍ന്നിരുന്നത്. അവര്‍ എന്റെ ഈ മൂല്യങ്ങളെ എത്ര ലാഘവത്തോടെയാണ് വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചതെന്ന് എന്നില്‍ വെറുപ്പുളവാക്കുന്നു. ഈ കാര്യത്തില്‍ സ്വിഗ്ഗിയുടെ സംസ്ഥാന തലവനില്‍ കുറയാത്തയാള്‍ എന്നെ നേരിട്ട് വിളിച്ച് മാപ്പ് പറയണമെന്നതാണ് എന്‍റെ ആവശ്യം. ഇതില്‍ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും''-കോ സേഷ ട്വീറ്റ് ചെയ്തു.

photo courtesy-twitter/KoSesha

'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം', 'അനാവശ്യ വിവാദം':പികെ കുഞ്ഞാലിക്കുട്ടി'ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം', 'അനാവശ്യ വിവാദം':പികെ കുഞ്ഞാലിക്കുട്ടി

പരാതി പറഞ്ഞപ്പോൾ തന്റെ മതവികാരം വ്രണപ്പെടുത്തിയതിന് വെറും 70 രൂപ നഷ്ടപരിഹാരം നൽകുക മാത്രമണ് സ്വിഗ്ഗി ചെയ്തതെന്നും സേഷ കുറിച്ചു.
ട്വിറ്റ് വൈറലായതോടെ കോ സേഷയെ പിന്തുണച്ചും സ്വിഗ്ഗിയെ വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. ചിലര്‍ തങ്ങള്‍ക്ക് ഉണ്ടായ സമാനമായ സംഭവങ്ങളും ട്വിറ്റ് ചെയ്തിട്ടുണ്ട്. ഹോട്ടലിലും റെസ്‌റ്റൊറന്റിലും പോയി ദീര്‍ഘനേരം കാത്തുനില്‍ക്കാതെ മിതമായ വിലയില്‍ ഭക്ഷണം വീട്ടില്‍ എത്തിച്ചുതരുന്ന രീതി കോവിഡ് വ്യാപനത്തോടെയാണ് വലിയ പ്രചാരം നേടിയത്.

എന്നാല്‍, ഇത്തരം ഫുഡ് ഡെലിവറി സൈറ്റുകള്‍ക്കെതിരേ പരാതികളും ഉയരാറുണ്ട്. ഭക്ഷണം മാറി ഡെലിവറി നടത്തുന്നതാണ് പരാതികളില്‍ മിക്കവയും. ഉപഭോക്താക്കളുടെ പരാതി പരിഹരിക്കുന്നതിനുള്ള സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നേരത്തെ സ്വിഗ്ഗി, സൊമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താക്കളില്‍ നിന്ന് പരാതി കൂടുതലായി ഉയർന്ന് വന്ന സാഹചര്യത്തിലായിരുന്നു നടപടി.കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 3631 പരാതികളാണ് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ സ്വിഗ്ഗിക്കെതിരെ മാത്രം ലഭിച്ചതെന്നാണ് റിപ്പോർട്ട്. സൊമാറ്റോയ്ക്ക് എതിരെ 2828 പരാതികളും ലഭിച്ചിട്ടുണ്ട്.

Recommended Video

cmsvideo
  'നാട്ടിൻപുറത്ത് ആണുങ്ങൾ തോർത്തുടുത്ത് പണിക്ക് പോകും, സ്ത്രീകൾ അവരെ ബലാത്സംഗം ചെയ്യുമോ?'

  ചുരിദാറില്‍ സുന്ദരിയായി മാളവിക... ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

  English summary
  Tamil lyricist said Wednesday that Swiggy had hurt his religious sentiments by serving chicken pieces in a vegetarian dish
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X