Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരഭിമാനക്കൊല നടത്തിയവരെ രക്ഷിക്കാമെന്ന് അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചെന്നൈ: അച്ഛനമ്മമാരെയും ബന്ധുക്കളെയും ധിക്കരിച്ച് അന്യമതസ്ഥരെ വിവാഹം ചെയ്യുന്നവരെ കൊലപ്പെടുത്തിയാല്‍ അവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചെന്നൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അരുണ്‍ കുമാര്‍ എന്നയാളാണ് വിവാദ പോസ്റ്റുമായി രംഗത്തെത്തിയത്.

നിങ്ങള്‍ ദുരഭിമാനക്കൊല നടത്തിയോ, എങ്കില്‍ ഭയക്കേണ്ട. എന്റെ അടുത്തുവന്നാല്‍ നിങ്ങളെ രക്ഷിക്കാം. ദുരഭിമനക്കൊല ഒരു ക്രിമിനല്‍ കുറ്റമല്ല. രക്ഷിതാക്കള്‍ക്ക് അതിന് അധികാരമുണ്ട്. തുടങ്ങിയ വാചകങ്ങള്‍ അടങ്ങുന്നതാണ് പോസ്റ്റ്. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഗീതാ നാരായണ്‍ എന്ന സാമൂഹ്യപ്രവര്‍ത്തക പോസ്റ്റിനെക്കുറിച്ച് ഉടന്‍ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് സൂചന നല്‍കി.

murder--logo

അഭിഭാഷകന്റെ ഇ മെയില്‍ വിലാസം ഉള്‍പ്പെടെ പോസ്റ്റില്‍ ഉണ്ടായിരുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. മറ്റൊരു അഭിഭാഷകന്‍ ഇയാള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കഴിഞ്ഞയാഴ്ച കൊയമ്പത്തൂരില്‍ ഒരു ദളിത് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ് എന്ന് കരുതപ്പെടുന്നു.

2013 ജൂണിന് ശേഷം തമിഴ്‌നാട്ടില്‍ 80 ഓളം യുവതീ യുവാക്കളാണ് ജാതിമാറി വിവാഹം ചെയ്തതിന്റെ പേരില്‍ കൊല ചെയ്യപ്പെട്ടത്. ഒരു കേസില്‍ പോലും ആരെയും കുറ്റവാളിയായി കണ്ടെത്തിയിട്ടില്ല. കടുത്ത ജാതിവിവേചനം നടക്കുന്ന തമിഴ്‌നാട്ടില്‍ വിവാഹത്തിന്റെ പേരിലും അല്ലാതെയും ഒട്ടേറെ കൊലകള്‍ നടക്കുന്നുണ്ട്. ഇത്തരം കൊലകളെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു അഭിഭാഷകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+