കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറുടെ അധികാരത്തിന് പൂട്ടിട്ട് സ്റ്റാലിന്‍ സര്‍ക്കാര്‍, ഗുജറാത്ത് മോഡലെന്ന് ഡിഎംകെ

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാടില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ട് ഡിഎംകെ. ഗവര്‍ണറുടെ അധികാരത്തെ നിയന്ത്രിക്കുന്ന പുതിയ ബില്‍ പാസാക്കി സ്റ്റാലിന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സര്‍ക്കാരിന് നേരിട്ട് വൈസ് ചാന്‍സലര്‍മാരെ നിയമിക്കാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയത്. അതേസമയം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഊട്ടിയില്‍ സംസ്ഥാനത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ച ദിവസം തന്നെയാണ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറച്ച് കൊണ്ടുള്ള നിയമഭേദഗതി സ്റ്റാലിന്‍ സര്‍ക്കാര്‍ പാസാക്കിയത്.

ജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപിജിഎംസി തിരഞ്ഞെടുപ്പില്‍ തൂത്തുവാരി ബിജെപി, കോണ്‍ഗ്രസ് വട്ടപൂജ്യം, അക്കൗണ്ട് തുറന്ന് എഎപി

1

അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായി ഇതിനെ എതിര്‍ത്തു. അണ്ണാഡിഎംകെയും ബിജെപിയും ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ഗംഭീര മറുപടിയില്‍ ഇവരുടെ പ്രതിഷേധം മുങ്ങി പോയി. നരേന്ദ്ര മോദിയുടെ ഗുജറാത്തിനെയാണ് ഇക്കാര്യത്തില്‍ മാതൃകയാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന് വിസിമാരെ നിയമിക്കാന്‍ അധികാരമില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്നതായും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സ്ഥിരമായുള്ള കീഴ്‌വഴക്ക പ്രകാരം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഗവര്‍ണറാണ് വിസിമാരെ നിയമിക്കുക. അതേസമയം കഴിഞ്ഞ നാല് വര്‍ഷമായി മറ്റൊരു ട്രെന്‍ഡാണ് കാണുന്നതെന്ന് ഡിഎംകെ പറയുന്നു.

നിയമനം ഗവര്‍ണറുടെ വിശേഷാധികാരം എന്ന നിലയ്ക്കാണ് കാണുന്നത്. എന്നാല്‍ ഇത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടുള്ള അനാദരവാണ്. ജനങ്ങളുടെ ഭരണമെന്ന തത്വത്തിന് എതിരാണ്. നിലവിലെ രീതികള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. 2010ല്‍ മുന്‍ ചീഫ് ജസ്റ്റിസ് മദന്‍ മോഹന്റെ അധ്യക്ഷതയിലുള്ള കമ്മീഷന്‍ നല്‍കിയ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഗവര്‍ണമാരെ സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്തിലും സംസ്ഥാന സര്‍ക്കാരിന്റെ സമിതി തയ്യാറാക്കുന്ന മൂന്നംഗ പട്ടികയില്‍ നിന്ന് ഒരാളെയാണ് വിസിയായി ഗവര്‍ണര്‍ നിയമിക്കുകയെന്നും സ്റ്റാലിന്‍ പറഞ്ഞു.

തെലങ്കാന, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുണരുന്നത്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരും കഴിഞ്ഞ ഡിസംബറില്‍ ഇത്തരത്തില്‍ നിയമനിര്‍മാണം നടത്തിയിരുന്നു. നേരത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന അധികാരം ഉപയോഗിച്ചാണ് ഊട്ടിയിലെ രാജ്ഭവനില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം വിളിച്ചത്. നീറ്റ് നിയമഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കാതെ പിടിച്ചുവെച്ച നടപടിയെ തുടര്‍ന്ന് ഗവര്‍ണറുമായി ഇടഞ്ഞു നില്‍ക്കുകയാണ് ഡിഎംകെ സര്‍ക്കാര്‍. അതുകൊണ്ട് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിക്കാതെയാണ് സമ്മേളനം വിളിച്ചത്. നേരത്തെ മയിലാടുതുറയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകും വഴി നീറ്റ് ബില്ലിന്റെ പേരില്‍ ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ചിരുന്നു. ഡിഎംകെ പ്രവര്‍ത്തകര്‍.

പ്രശാന്തിന്റെ പ്ലാനില്‍ പുതുമയില്ലെന്ന് ജി23, കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍പ്രശാന്തിന്റെ പ്ലാനില്‍ പുതുമയില്ലെന്ന് ജി23, കോണ്‍ഗ്രസിലേക്കുള്ള വരവിനെ എതിര്‍ത്ത് വിമതര്‍

English summary
tamil nadu assembly adopted a bill that will take the governor power to appoint vc's in universities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X