തമിഴ്നാട്ടിൽ ബിജെപിക്കെതിരെ കോൺഗ്രസുമായി കൈകോർത്ത് സിപിഎം; ആറ് സീറ്റിൽ മത്സരിക്കും
ഡിഎംകെ കൂട്ടുകെട്ടിൽ കോൺഗ്രസിന് 25 സീറ്റുകൾ ലഭിച്ചപ്പോൾ സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ എന്നീ പാർട്ടികൾക്ക് ആറു സീറ്റുകൾ വീതവും ലഭിച്ചു
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കെതിരെ ഒന്നിക്കാൻ സിപിഎമ്മും കോൺഗ്രസും. ഡിഎംകെ - കോൺഗ്രസ് സഖ്യത്തിന്റെ ഭാഗമായി തന്നെ സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിക്കും. ആറു സീറ്റുകളിലായിരിക്കും സിപിഎം പാർട്ടി ചിഹ്നത്തിൽ ജനവിധി തേടുക. ആവശ്യപ്പെട്ട അത്രയും സീറ്റുകൾ ലഭിച്ചില്ലെങ്കിലും ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കാനാണ് സിപിഎം നീക്കം.

ഇതോടെ ഡിഎംകെ സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി. ആകെയുള്ള 234 സീറ്റുകളിൽ 180ലും ഡിഎംകെയാണ് മത്സരിക്കുന്നത്. കോൺഗ്രസിന് 25 സീറ്റുകൾ ലഭിച്ചപ്പോൾ സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ എന്നീ പാർട്ടികൾക്ക് ആറു സീറ്റുകൾ വീതവും ലഭിച്ചു. പാർട്ടികളെല്ലാം തന്നെ ഡിഎംകെയുമായി ഇത് സംബന്ധിച്ച ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ആറു സീറ്റുകൾ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ വ്യക്തമാക്കി. ബിജെപി വിരുദ്ധ മുന്നണിക്കായി പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന് വിശദീകരിച്ച സിപിഎം കേരളത്തിലെ സാഹചര്യമല്ല തമിഴ്നാട്ടിലേത് എന്നും ബിജെപി വിരുദ്ധ പോരാട്ടത്തിനായാണ് സഖ്യമെന്നും വ്യക്തമാക്കി.
കോൺഗ്രസുമായി ചേർന്ന് പ്രചരണം നടത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ജി.രാമകൃഷ്ണൻ പറഞ്ഞു. പാർട്ടി ചിഹ്നത്തോടൊപ്പം ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്റെയും കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയുമെല്ലാം ചിത്രങ്ങളും ഉൾപ്പെടുത്തിയായിരിക്കും സിപിഎം പ്രചരണം. കോൺഗ്രസ് സ്ഥാനാർഥികൾക്കായി വീട് കയറി പ്രചരണ നടത്താനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്‍ വിജയ്കാന്തിന്റെ ഡിഎംഡികെ, വൈകോയുടെ എംഡിഎംകെ, സിപിഐ, തമിഴ് മാനില കോണ്‍ഗ്രസ്, വിസികെ എന്നീ പാര്‍ട്ടികൾക്കൊപ്പം ചേർന്ന് ജനക്ഷേമ മുന്നണിയുടെ ഭാഗമായിരുന്ന സിപിഎം 25 സീറ്റുകളിൽ മത്സരിച്ചിരുന്നു. സിപിഐയും 25 സീറ്റുകളിലാണ് കഴിഞ്ഞ തവണ ജനവിധി തേടിയത്.
കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം
Recommended Video
എന്നാൽ ഇടത് പാർട്ടികൾക്ക് ഒരു പ്രതിനിധിയെ പോലും നിയമസഭയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇത്തവണ സാഹചര്യം മാറുമെന്നും ഇടതു പാർട്ടികൾ പ്രതീക്ഷിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായിത്തന്നെ സഖ്യത്തിലായിരുന്ന സിപിഐ മത്സരിച്ച രണ്ട് സീറ്റിലും വിജയിച്ചിരുന്നു. സിപിഎമ്മും രണ്ട് സീറ്റുകളിൽ വിജയം കണ്ടെത്തിയതാണ്.
ഇത്തവണ 12 നിയമസഭാ സീറ്റാണ് സിപിഎം ഡിഎംകെയോട് ആവശ്യപ്പെട്ടതെങ്കിലും സ്റ്റാലിൻ ഈ ആവശ്യത്തിന് വഴങ്ങിയില്ല. സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ബിജെപി വിരുദ്ധ സഖ്യത്തിന് കൂടുതൽ ശക്തി പകരുകയാണ് സിപിഎം ലക്ഷ്യം.
ഇന്ത്യന്‍ സിനിമാ താരങ്ങളുടെ ചോര്‍ന്ന രഹസ്യദൃശ്യങ്ങള്‍












Click it and Unblock the Notifications