Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ കീഴടങ്ങി തമിഴ്നാട് ഗവര്‍ണര്‍; ചൂതാട്ട നിയന്ത്രണ ബില്ലില്‍ ഒപ്പുവെച്ചു

ചെന്നൈ; ഏറെ നാളത്തെ അനിശ്ചിതത്വത്തിനും വാഗ്വാദത്തിനും ഒടുവില്‍ ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കുന്നതിനും ഇന്റര്‍നെറ്റ് ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുമുള്ള നിര്‍ദിഷ്ട നിയമത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി ഒപ്പുവച്ചു. ഒന്നിലേറെ തവണ മടക്കി അയച്ച ബില്ലിലാണ് ഇന്ന് ഗവര്‍ണര്‍ ഒപ്പുവെച്ചത്. സര്‍വ്വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്യുന്നതിനുള്ള ബില്ലുകള്‍ ഉള്‍പ്പെടെ നിയമസഭ പാസാക്കിയ 20 ഓളം ബില്ലുകള്‍ ഇതുവരെ പാസാക്കിയിട്ടില്ല.

ബില്ലുകള്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പാക്കാന്‍ തമിഴ്നാട് ഗവര്‍ണറോട് പറയണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇന്ന് ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനോടും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഗവര്‍ണര്‍ ആര്‍ എസ് എസിന്റേ ഏജന്റായി പ്രവര്‍ത്തിക്കുകയാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

RNRAVI

ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നതായി എം കെ സ്റ്റാലിനും ആരോപിച്ചു. അതേസമയം ഡിഎംകെയ്ക്കും സ്റ്റാലിനും മനോവീര്യം പകരുന്നതാണ് ഗവര്‍ണറുടെ കീഴടങ്ങല്‍. ഗവര്‍ണര്‍ ബില്ലുകള്‍ അനിശ്ചിതമായി തടഞ്ഞുവയ്ക്കുന്നത് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് എതിരാണ് എന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ സഭയുടെ അന്തസിനെ കെടുത്തുന്നതാണ് എന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

ഓണ്‍ലൈന്‍ ചൂതാട്ടത്തിനും അവസരാധിഷ്ഠിത ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും അടിമപ്പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപപ്പെടുകയും ഇതില്‍ മനംനൊന്ത് നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ ഗെയിമിംഗ് നിയന്ത്രിക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. നേരത്തെ മുന്‍ എ െഎ എ ഡി എം കെ സര്‍ക്കാര്‍ സമാനമായ നിയമം കൊണ്ടുവന്നെങ്കിലും കോടതി അത് റദ്ദാക്കിയിരുന്നു.

പിന്നീട് ഡിഎംകെ അധികാരത്തിലെത്തിയ ശേഷം, മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രുവിന്റെ നേതൃത്വത്തില്‍ പ്രത്യേകം രൂപീകരിച്ച സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ രൂപീകരിച്ചത്. എന്നാല്‍ ഇത് ഗവര്‍ണര്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇത് ഡി എം കെ സര്‍ക്കാരും രാജ്ഭവനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനും വഴി തെളിയിക്കുകയായിരുന്നു,

Vastu Tips For Clock: ക്ലോക്കിലെ ബാറ്ററി തീര്‍ന്നോ..? മുട്ടന്‍പണി വരുന്നുണ്ട്

ബി ജെ പി അധികാരത്തിലില്ലാത്ത മറ്റ് സംസ്ഥാനങ്ങളിലും സമാനമായ ഏറ്റുമുട്ടല്‍ ഇതിനിടെ നടന്നിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും തെലങ്കാന മുഖ്യമന്ത്രി കെ സി ആറും കേരള മുഖ്യമന്ത്രി പിണറായി വിജയനും അതത്‌സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുമായി പരസ്യമായ ഏറ്റുമുട്ടലുകള്‍ നടത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+