മലയാളി യുവതിയെ ബലാല്‍സംഗം ചെയ്ത പ്രതികളെ പോലീസ് വെടിവച്ചിട്ടു

ചെന്നൈ: മലയാളി യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവച്ചു. മുട്ടിന് താഴെ വെടിയേറ്റ പ്രതികളെ കാഞ്ചീപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗരാജ്, പ്രകാശ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഗുമിടുപൂണ്ടി എന്ന സ്ഥലത്തുള്ളവരാണ് രണ്ടുപേരും. നാഗരാജിന് മുട്ടിനും പ്രകാശിന് പാദത്തിനുമാണ് വെടിയേറ്റത്. പ്രതികള്‍ക്കെതിരെ പിടിച്ചുപറി, കവര്‍ച്ച, ബലാല്‍സംഗം, വീട് ആക്രമണം തുടങ്ങി 20ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

n

ശ്രീപെരുമ്പത്തൂരിലെ വ്യവസായ മേഖലയിലെ ആളൊഴിഞ്ഞ റോഡരികിലാണ് പ്രതികള്‍ പതിവായി തമ്പടിക്കാറുള്ളത്. ജോലി കഴിഞ്ഞ് പോകുന്ന സ്ത്രീകളെയും ഒറ്റയ്ക്ക് പോകുന്നവരെയുമാണ് ഇവര്‍ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചുപറിച്ച് ബലാല്‍സംഗം ചെയ്യുകയാണ് പതിവ്. മിക്ക സംഭവങ്ങളും കേസാകാറില്ല. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച ആക്രമണം നടന്നത് മലയാളിയായ വിദ്യാര്‍ഥിനിക്കെതിരെയാണ്. ബിബിഎ വിദ്യാര്‍ഥിനിയും കാമുകനും ആളൊഴിഞ്ഞ സ്ഥലത്ത് സംസാരിച്ചിരിക്കുകയായിരുന്നു. തൊട്ടടുത്തായി ആറ് അഞ്ച് പേര്‍ മദ്യപിക്കുന്നുണ്ടായിരുന്നു.

യുവതിയും സുഹൃത്തും ഇക്കാര്യം ശ്രദ്ധിച്ചിരുന്നില്ല. അക്രമികള്‍ പ്രതികളെ വളഞ്ഞ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കുകയായിരുന്നു. യുവതിയെ കത്തി കാട്ടി ബലാല്‍സംഗം ചെയ്തു. ഇതിനിടെ രക്ഷപ്പെട്ട യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചു. ശേഷം ബന്ധുക്കളെത്തിയാണ് കാഞ്ചീപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്ന് പോലീസിനെ വിവരം അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ചീപുരത്ത് താമസമാക്കിയ മലയാളി കുടുംബമാണ് യുവതിയുടേത്.

യുവതിയും സുഹൃത്തും നല്‍കിയ വിവര പ്രകാരം ഒരു പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാളെ പിടികൂടിയ ശേഷമാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം കിട്ടിയത്. തുടര്‍ന്ന് മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് പ്രതികള്‍ ആക്രമിക്കാന്‍ ശ്രമിച്ചതും പോലീസ് വെടിവച്ചതും. പ്രതിക്ക് വെടിയേറ്റ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കുമെന്ന് പോലീസ് പറഞ്ഞു. വിമല്‍, മണികണ്ഠന്‍, ശിവകുമാര്‍, വിഘ്‌നേഷ്, തെന്നരസ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വെടിയേറ്റവര്‍ മറ്റു ബലാല്‍സംഗ കേസിലും പ്രതിയാണെന്ന് പോലീസ് സൂചിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+