Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസുകാരന്‍ ബൈക്ക് ചവിട്ടി വീഴ്ത്തി... ഗര്‍ഭിണിയായ യുവതി റോഡില്‍ വീണ് മരിച്ചു

ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ദമ്പതികളെ പോലീസ് ചവിട്ട് വീഴ്ത്തി. വീഴ്ചയില്‍ റോഡില്‍ തലയിടിച്ച് വീണ് ഗര്‍ഭിണി മരിച്ചു തമിഴ്നാട്ടിലെ ത്രിച്ചി-തഞ്ചാവൂര്‍ ഹൈവേയിലാണ് സംഭവം. മൂന്ന് മാസം ഗര്‍ഭിണിയായ ഉഷ എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ പോലീസിന് നേരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

ഹെല്‍മറ്റില്ല

ഹെല്‍മറ്റില്ല

ഉഷ ഭര്‍ത്താവ് രാജയ്ക്കൊപ്പം ബൈക്കില്‍ പോകുകയായിരുന്നു. രാജ ഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസിന് കൈ കാണിച്ചെങ്കിലും രാജ നിര്‍ത്തിയില്ല. തുടര്‍ന്ന് കാമരാജ് എന്ന പോലീസുകാരന്‍ ഇവര്‍ക്ക് പുറകില്‍ മറ്റൊരു വാഹനത്തില്‍ പിന്തുടര്‍ന്നു.

ചവിട്ടി വീഴ്ത്തി

ചവിട്ടി വീഴ്ത്തി

വാഹനം ബൈക്കിന് അടുത്തെത്തിയതോടെ പോലീസുകാരന്‍ ബൈക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ചവിട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഉഷ റോഡിലേക്ക് തെറിച്ചു.

ആസ്പത്രയിലേക്ക് പോകവേ

ആസ്പത്രയിലേക്ക് പോകവേ

ഗുരുതരമായി പരിക്കേറ്റ ഉഷയെ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ രാജ ആസ്പത്രിയില്‍ ചികിത്സയിലാണ്.

പ്രതിഷേധം

പ്രതിഷേധം

സംഭവത്തില്‍ പോലീസ് നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ ട്രിച്ചി-തഞ്ചാവൂര്‍ പാത ഉപരോധിച്ചു. പിന്നീട് പോലീസ് വാഹനത്തിന് നേരേയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

ലാത്തിവീശി

ലാത്തിവീശി

ഉപരോധം അക്രമമായതോടെ പോലീസ് ജനങ്ങള്‍ക്ക് നേരെ ലാത്തി വീശി. പോലീസും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ക്കും ആളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മദ്യപിച്ചു

മദ്യപിച്ചു

കാമരാജ് മദ്യപിച്ചിരുന്നെന്നും ഉടനെ അയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ് പി ഉറപ്പു നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+