കണ്ടാല്‍ മാന്യനായ എസ്‌ഐ, മികച്ച സേവനത്തിന് അംഗീകാരം... ഒടുവില്‍ അറസ്റ്റിലായത് പീഡനക്കേസില്‍
ചെന്നൈ; നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസുകാര്‍ നിയമം ലംഘിക്കുകയും ക്രൂര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്താല്‍ എന്ത് സംഭവിക്കും. നാട് നശിക്കുമെന്ന് ഒറ്റവാക്കില്‍ പറയാം. തമിഴ്‌നാട്ടില്‍ പോലീസ് ഓഫീസറുടെ ക്രൂരതയുടെ മുഖമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 15കാരിയെ തോക്ക് ചൂണ്ടി പീഡിപ്പിച്ചു എസ്‌ഐ. പെണ്‍കുട്ടിയുടെ അമ്മയുമായും അവരുടെ സഹോദരിയുമായും ബന്ധം പുലര്‍ത്തിയിരുന്ന എസ്‌ഐ തന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഒട്ടേറെ സമ്മാനങ്ങളും ഇവര്‍ക്ക് നല്‍കിയിരുന്നു. പെണ്‍കുട്ടി വിവരം അച്ഛനെ അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഒടുവില്‍ കാശിമേട് എസ്‌ഐ സതീഷ് കുമാര്‍ അറസ്റ്റിലായി. നേരത്തെ മികച്ച സേവനത്തിന് അംഗീകാരം നേടിയ വ്യക്തിയാണ് സതീഷ് കുമാര്‍.

സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
കഴിഞ്ഞ വര്‍ഷം മുതലാണ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ തുടക്കം. ചെന്നൈയ്ക്കടുത്ത മാധാവരത്ത് ജോലി ചെയ്യുമ്പോഴാണിത്. റേഷന്‍ കടയിലെ തിരക്ക് നിയന്ത്രിക്കാന്‍ എത്തിയ സതീഷ് കുമാര്‍ ഒരു യുവതിയുമായി അടുപ്പത്തിലായി. പിന്നീട് ഇവരുടെ വീട്ടില്‍ പതിവ് സന്ദര്‍ശനം തുടങ്ങി. യുവതിയുടെ സഹോദരിയുമായും ബന്ധം സ്ഥാപിച്ചു. ഈ ബന്ധത്തിന്റെ ചില കാഴ്ചകള്‍ പെണ്‍കുട്ടി കാണാനിടയായി. തുടര്‍ന്ന് സതീഷ് കുമാര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചു.
അമ്മയും സഹോദരിയും ഇതിന് കൂട്ടുനിന്നു. എതിര്‍ത്തപ്പോള്‍ തോക്ക് ചൂണ്ടി. പിതാവിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു എസ്‌ഐ എന്നാല്‍ പെണ്‍കുട്ടി വിവരം അച്ഛനോട് പറഞ്ഞു. അച്ഛന്‍ തെറ്റിപ്പിരിഞ്ഞ് മറ്റൊരിടത്ത് താമസിക്കുകയാണ്. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ച അച്ഛനെ സതീഷ് കുമാര്‍ ഭീഷണിപ്പെടുത്തി. ഒരു മാധ്യമത്തിന് വിവരങ്ങള്‍ കൈമാറുകയും വാര്‍ത്ത വരികയും ചെയ്തതോടെയാണ് സതീഷ് കുമാറും അമ്മയും സഹോദരിയും അറസ്റ്റിലായത്. വനിതാ പോലീസ് സ്‌റ്റേഷന്‍ എടുത്ത കേസില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി.
ബെഡ് റൂമില്‍ ഹോട്ട് ലുക്കുമായി പൂനം ബജ്വ; അടിപൊളി ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications