Get Updates
Get notified of breaking news, exclusive insights, and must-see stories!

മകൻ പഠിക്കുന്നില്ലന്ന് ആരോപണം; അധ്യാപികയെ ക്ലാസിൽ കയറി മർദിച്ച് പിതാവ്

മകൻ പഠനത്തിൽ മോശമാണെന്ന് ആരോപിച്ച് അധ്യാപികയെ ക്ലാസിൽ കയറി മർദിച്ച് രക്ഷിതാവ്. തമിഴ്നാട്ടിലെ പുതുക്കോട്ട ആലങ്കുടിയിലാണ് സംഭവം. ക്ലാസ് മുറിയിൽ കയറി വിദ്യാർഥികൾക്ക് മുമ്പിൽ വെച്ചാണ് ഇയാൾ അധ്യാപികയെ മർദിച്ചത്.

ആലങ്കുടി കന്യന്‍ കൊല്ലിയിലെ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ അധ്യാപിക ചിത്രാദേവിയെ മദ്യപിച്ചെത്തിയ വനകങ്ങാട് സ്വദേശി ചിത്രവേൽ മർദിക്കുകയായിരുന്നു. തന്റെ മകൻ പഠിക്കാത്തതിന് ഏക കാരണം അധ്യാപികയാണെന്ന് ആരോപിച്ചായിരുന്നു മർദനം.

tamilnadu

ചിത്രാദേവി സ്കൂളിൽ പഠിപ്പിച്ചോണ്ടിരിക്കുന്ന സമയത്ത് ഇയാൾ ക്ലാസ് മുറിയിലേക്ക് കയറി വരികയായിരുന്നു. തുടർന്ന് ക്ലാസ് തടസപ്പെടുത്തിയ ഇയാൾ മകന്റെ പഠനത്തെപ്പറ്റി അധ്യാപികയോട് തിരക്കി. പിന്നാലെ മകൻ പഠത്തിൽ മോശമാണെന്ന് ചൂണ്ടിക്കാട്ടി ചിത്രവേൽ അധ്യാപികയോട് കയർത്തു. തന്റെ മകൻ പഠനത്തിൽ മോശമാകാൻ കാരണം ചിത്രദേവി ആണെന്നായിരുന്നു ഇയാളുടെ വാദം.

അതോടെ ഇരുവരും തമ്മിൽ വാക്കു തർക്കമായി. ഇതിനിടയിൽ ക്ഷുഭിതനായി ചിത്ര വേൽ ക്ലാസ് മുറിയിൽ നിന്നും ഇറങ്ങിപ്പോയി.എന്നാൽ പിന്നീട് ക്ലാസ് മുറിയിലേക്ക് വീണ്ടും കയറി വന്ന ഇയാൾ ചിത്രാദേവിയെ ക്രൂരമായി മർദിക്കുകയായിരുന്നു. വിദ്യാർഥികളുടെ മുന്നിൽ വെച്ചായിരുന്നു മർദനം. സംഭവം അറിഞ്ഞ് ഓടിയെത്തിയ അധ്യാപകരും മറ്റ് സ്റ്റാഫ് അംഗങ്ങളുമാണ് ചിത്രവേലിനെ പിടിച്ച് മാറ്റിയത്. ഇയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് അധ്യാപകർ പറഞ്ഞു.
മദ്യപിച്ചെത്തി സ്കൂളിൽ അതിക്രമം കാണിച്ചതിനും അധ്യാപികയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതിനും പോലീസ് ഇയാൾക്കെതിരെ കേസെടുത്തു

പെരിയാറിന്റെ പേരിൽ ഹോട്ടൽ തുടങ്ങിയതിന് അമ്മയ്ക്കും മകനും മർദനം

സാമൂഹികപരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പേരില്‍ ഹോട്ടല്‍ തുടങ്ങിയതിനു തമിഴ്‌നാട്ടില്‍ ഹോട്ടല്‍ ഉടമകളായ അമ്മയ്ക്കും മകനും മര്‍ദനം.ഹോട്ടല്‍ ഉടമകളായ നാഗറാണി (38) മകന്‍ അരുണ്‍ (20) എന്നിവർക്കാണ് മർദനമേറ്റത്. ഗുരുതരമായി പരുക്കേറ്റ നാഗറാണിക്ക് തലയില്‍ 38 തുന്നിക്കെട്ടലുണ്ട്. അരുണിന് കൈയ്ക്കും തലയ്ക്കും പരിക്കേറ്റു.ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവുമായി ബന്ധപ്പെട്ട് ചിക്കാരംപാളയം കളട്ടിയൂര്‍ രവി ഭാരതി (39) കാരമട ഗാന്ധിമൈതാനം സ്വദേശി പ്രഭു (27) തൊട്ടിപാളയം സ്വദേശി സുനില്‍ (സതീഷ്‌കുമാര്‍-32) പെരിയ വടവള്ളി സ്വദേശി ശരവണകുമാര്‍ (30) മംഗളക്കര പുതുര്‍ സ്വദേശി വിജയകുമാര്‍ (26) എന്നിവരെ പോലീസ് പിടികൂടി.പ്രതികളെല്ലാം ഹിന്ദു മുന്നണി പ്രവര്‍ത്തകരാണ്. പെരിയാറിന്റെ പേരിൽ ബോർഡ് വെച്ചതാണ് അക്രമികളെ ചൊടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+