ഹരിയാനയില്‍ മെഡിക്കല്‍ ഓക്സിജനുമായി പുറപ്പെട്ട ടാങ്കര്‍ കാണാതായി: അന്വേഷണം ആരംഭിച്ച് പൊലിസ്
ഹരിയാന: കോവിഡിന്‍റെ രണ്ടാം തരഗം രാജ്യത്ത് ശക്തമാവുമ്പോള്‍ തന്നെ മെഡിക്കല്‍ ഓക്സിജന്‍റെ ക്ഷാമവും പലയിടത്തും രൂക്ഷമാണ്. ദില്ലി ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്‍ അവശ്യസമയത്ത് ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ വലയുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലും സജീവ ചര്‍ച്ചാ വിഷയമായത് ഓക്സിജന്‍ ക്ഷാമം എങ്ങനെ പരിഹരിക്കും എന്നതാണ്. എന്നാല്‍ എതിനിടിയിലാണ് ഓക്സിജനുമായി പുറപ്പെട്ട ഒരു ടാങ്കര്‍ ലോറി കാണാതായുള്ള റിപ്പോര്‍ട്ടും പുറത്ത് വരുന്നത്.
ഹരിയാനയിലെ പാനിപത്തില്‍ നിന്നും സിര്‍സയിലേക്ക് പുറപ്പെട്ട ലിക്വിഡ് ഓക്സിജൻ വഹിച്ച ടാങ്കർ ആണ് കാണാതായത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ടാങ്കര്‍ കാണാത്ത സംഭവത്തില്‍ ജില്ലാ ഡ്രഗ്സ് കൺട്രോളറുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായാണ് പാനിപ്പത്ത് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ചയാണ് പാനിപത്തിലെ പ്ലാന്റിൽ നിന്നും ലിക്വിട് ഓക്സിജൻ നിറച്ച ശേഷം ട്രക്ക് സിർസയിലേക്ക് പുറപ്പെട്ടത്. എന്നാല്‍ ഇതുവരെ ടാങ്കര്‍ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നതെന്നാണ് പാനിപ്പത്തിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് കാരണം മെഡിക്കൽ ഓക്സിജന്റെ ആവശ്യത്തില്‍ ഹരിയാനയിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പാനിപ്പത്തില്‍ നിന്ന് ഫരീദാബാദിലേക്ക് പോകുന്ന മെഡിക്കൽ ഓക്സിജൻ ടാങ്കർ ദില്ലി സർക്കാർ തങ്ങളുടെ മേഖലയിലൂടെ കടന്നുപോകുമ്പോൾ തട്ടിയെടുത്തെന്ന് ആരോപിച്ച് ഹരിയാന മന്ത്രി അനിൽ വിജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു.
ആരാധകരെ ആവേശത്തിലാക്കി നടി തന്യ ഹോപ്പെ: വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications