Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം പിടിക്കണം.. ലക്ഷ്യം 150 സീറ്റ്; ജനമനസ് അറിയാൻ സർവ്വേയുമായി കോൺഗ്രസ്

കോൺഗ്രസിന് ഏറ്റവും കൂടുതൽ തിരിച്ചടി നേരിട്ട സംസ്ഥാനങ്ങളിലൊന്നായിരുന്നു കർണാടക. 2018 ൽ ബിജെപിയെ പുറത്താക്കാൻ ജെഡിഎസുമയി സഖ്യത്തിൽ അധികാരത്തിലേറിയെങ്കിലും ഭരണം നഷ്ടപ്പെട്ടു. ഇരു കക്ഷികളിൽ നിന്നും എംഎൽഎമാരെ മറുകണ്ടം ചാടിച്ച് സഖ്യസർക്കാരിനെ ബിജെപി താഴെയിറക്കുകയായിരുന്നു.

എന്നാൽ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ എന്ത് വിലകൊടുത്തും തനിച്ച് ഭരണം നേടാനുള്ള തീവ്ര ശ്രമത്തിലാണ് കോൺഗ്രസ്. പ്രത്യേക സർവ്വേ നടത്തി ജനമനസ് അറിഞ്ഞ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനാണ് പാർട്ടിയുടെ നീക്കം.

1


പ്രാദേശിക തലത്തിലും മണ്ഡല തലത്തിലും പ്രത്യകം സർവ്വേ നടക്കും. സ്വാകാര്യ ഏജൻസികളാണ് സർവ്വേകൾ നടത്താനുള്ള ചുമതല നൽകിയിരിക്കുന്നത്. നിലവിൽ 69 എം എൽ എമാരാണ് കോൺഗ്രസിന് സംസ്ഥാനത്ത് ഉള്ളത്. അടുത്ത തവണ 150 സീറ്റുകളാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ലക്ഷ്യം നേടിയെടുക്കാൻ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കണമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. വ്യത്യസ്ത സർവ്വേകളാണ് മണ്ഡല-പ്രാദേശിക അടിസ്ഥാനത്തിൽ നടത്തുക.ശക്തരായ കോൺഗ്രസ് സ്ഥാനാർത്ഥികൾ ഉള്ള കോൺഗ്രസ് ഇതര മണ്ഡലങ്ങളിലും സർവ്വേ നടത്തും. ബൂത്ത് അടിസ്ഥാനത്തിലും ജാതി തിരിച്ചുള്ള കണക്കുകളും മറ്റ് വിജയ ഘടകങ്ങളും സർവ്വേയിൽ പരിശോധിക്കും. പതിവ് രീതികളിൽ നിന്ന് വ്യത്യസ്താമയി നീങ്ങാതെ മുന്നേറാൻ സാധിക്കില്ല. അതുകൊണ്ട് കൊണ്ട് കൂടിയാണ് പ്രാദേശിക തലത്തിൽ ഉൾപ്പെടെയുള്ള ജനവികാരം അറിയുന്നതിനായി പ്രത്യേകം സർവ്വേകൾ നടത്തുന്നത്, കോൺഗ്രസ് നേതാവ് പറഞ്ഞു.

2


ഏജൻസികളുടെ സഹായത്തോടെ മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്തണമെന്ന് ആവശ്യപ്പെട്ട് 35 എം എൽ എമാർക്ക് ഞങ്ങൾ കത്തെഴുതിയിരുന്നു. മൂന്ന് മാസത്തികം ഇക്കാര്യങ്ങൾ പൂർത്തിയാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാകും തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുക, നേതാവ് പറഞ്ഞു. ഇതിനോടകം തന്നെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കൊനുഗലുവിന്റെ നേതൃത്വത്തിൽ രണ്ട് സർവ്വേകൾ കോൺഗ്രസിന് വേണ്ടി സംഘടിപ്പിച്ചിരുന്നു. എന്നാൽ അത്ര ആശ്വസിക്കാൻ വകയുള്ള കാര്യങ്ങളല്ല സർവ്വേയിൽ കണ്ടെത്തിയത്.

3


ഒറ്റെക്കെട്ടായി നീങ്ങാൻ കഴിഞ്ഞില്ലേങ്കിൽ പിന്നാക്ക-ദഗളിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ കോൺഗ്രസിന് നേടിയെടുക്കാൻ സാധിക്കില്ലെന്നായിരുന്നു സർവ്വേയിലെ കണ്ടെത്തൽ. ഒറ്റക്കെട്ടാണെന്ന് പറയുമ്പോഴും കോൺഗ്രസിൽ ഡികെ ശിവകുമാർ-സിദ്ധരാമയ്യ തർക്കങ്ങൾ പാർട്ടിയുടെ പ്രാണനെടുക്കുന്നുണ്ട്. മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ച് ഇരുവരും നടത്തുന്ന ചരടുവലികളാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് തലവേദന തീർക്കുന്നത്. മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ സ്വയം ഉയർത്തിക്കാട്ടുകയാണെന്ന വിമർശനമാണ് ഡികെ ശിവകുമാർ പക്ഷം ഉന്നയിക്കുന്നത്.

4

തന്റെ 75ാം പിറന്നാൾ വിപുലമായി ആഘോഷിക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം പോലും ശക്തിപ്രകടനം ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. മുന്നോക്ക ഹിന്ദു വിഭാഗങ്ങൾ ബി ജെ പിക്കൊപ്പം നിന്നപ്പോൾ പിന്നോക്ക, ദളിത്, ന്യൂനപക്ഷങ്ങളുടെ പിന്തുണയുടെ ബലത്തിൽ 'അഹിന്ദ തന്ത്രം' പയറ്റിയായിരുന്നു സിദ്ധരാമയ്യ ആദ്യമായി മുഖ്യമന്ത്രി കസേരയില്‍ എത്തിയത്. ഇത്തരത്തിൽ ന്യൂനപക്ഷ-ദളിത്-പിന്നാക്ക വോട്ടുകൾ കൂടി സമാഹരിക്കുകയാണ് ഒരു മാസം നീണ്ട് നിൽക്കുന്ന പിറന്നാൾ ആഘോഷ പരിപാടിയിലൂടെ സിദ്ധരാമയ്യ ലക്ഷ്യമിടുന്നതെന്നും ഇവർ പറയുന്നു.

Recommended Video

cmsvideo
    ഇങ്ങനെ ഒരു ജി എസ്‌ ടി കൊണ്ട് പ്രധാനമന്ത്രി ആരെയാണ് പരിഗണിക്കുന്നത് |*India
    5

    അതേസമയം ഇക്കുറി ഡികെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തുടക്കത്തിൽ തന്നെ പ്രഖ്യാപിക്കണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം. ജെ ഡി എസ് ക്ഷയിച്ച് നിൽക്കുന്ന ഈ ഘട്ടത്തിൽ ഡി കെയെ ഉയർത്തിക്കാട്ടുന്നതിലൂടെ ജെഡിഎസിന്റെ പ്രധാന വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന്റെ പിന്തുണ നേടാൻ ഡികെയ്ക്ക് കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. വൊക്കലിഗ സമുദായക്കാരനാണ് ശിവകുമാർ. മാത്രമല്ല ഡികെ ശിവകുമാറിനെ പോലൊരു 'ക്രൈസിസ് മാനേജരെ' ആണ് കർണാടകത്തിൽ പാർട്ടിയെ നയിക്കാൻ കോൺഗ്രസിന് ആവശ്യമെന്നും ഇവർ വാദിക്കുന്നു. എന്തായാലും ദേശീയ നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+