കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൗട്ടെ;ഗുജറാത്തിന് 1,000 കോടി പ്രഖ്യാപിച്ച് മോദി.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 2ലക്ഷം ധനസഹായം

Google Oneindia Malayalam News

അഹമ്മദാബാദ്; ടൗട്ടെ ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച ഗുജറാത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമനമന്ത്രി. രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റ് മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയുടെ അടിയന്തിര ധനസഹായവും , പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

narendra modi

എല്ലാ ദുരിതബാധിത സംസ്ഥാനങ്ങൾക്കും അവരുടെ വിലയിരുത്തലുകൾ കേന്ദ്രത്തിലേക്ക് അയച്ചാലുടൻ അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ചുഴലിക്കാറ്റ് നാശം വിതച്ച ഗുജറാത്തിലെയും ഡിയുവിലെയും പ്രദേശങ്ങളായ ഉന (ഗിർ - സോമനാഥ്), ജാഫ്രാബാദ് (അമ്രേലി), മഹുവ (ഭാവ് നഗർ) എന്നിവിടങ്ങളിൽ പ്രധാനമന്ത്രി ഇന്ന് വ്യോമനിരീക്ഷണം നടത്തിയിരുന്നുനാശനഷ്ടങ്ങളുടെ വ്യാപ്തി നിർണ്ണയിക്കാൻ കേന്ദ്രസർക്കാർ ഒരു അന്തർ മന്ത്രാലയ സംഘത്തെ വിന്യസിക്കും, ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ദുഷ്‌കരമായ സമയത്ത് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ദുരിതബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പുന സ്ഥാപിക്കുന്നതിനും പുനർ നിർമ്മിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.ചുഴലിക്കാറ്റിന് ശേഷമുള്ള സാഹചര്യത്തെ തുടർന്ന് കേന്ദ്രം ദുരിതബാധിത സംസ്ഥാനിങ്ങളിലെ സർക്കാരുകളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ നാശനഷ്ടങ്ങൾ അറിയിക്കുന്നതിന് അനുസരിച്ച് സംസ്ഥാനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹാവും നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; ദേശീയ സമിതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്രംമുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിനെടുക്കാം; ദേശീയ സമിതി നിർദ്ദേശം അംഗീകരിച്ച് കേന്ദ്രം

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കൂടുതൽ ശാസ്ത്രീയ പഠനങ്ങളിലേക്കുള്ള ശ്രദ്ധ തുടരണം. അന്തർസംസ്ഥാന ഏകോപനം വർദ്ധിപ്പിക്കുന്നതിനും ആധുനിക ആശയവിനിമയ വിദ്യകൾ ഉപയോഗിക്കുന്നതിനും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്ത ബാധിത പ്രദേശങ്ങളിൽ തകർന്ന വീടുകളും വസ്തുവകകളും നന്നാക്കാൻ അടിയന്തിര ശ്രദ്ധ നൽകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സഹായമായി ലഭിച്ച 6.1 ലക്ഷം റെംഡെസിവർ വയലുകൾ, ഓക്സിജൻ എന്നിവ സംസ്ഥാനങ്ങൾക്ക് നൽകി; കേന്ദ്രംസഹായമായി ലഭിച്ച 6.1 ലക്ഷം റെംഡെസിവർ വയലുകൾ, ഓക്സിജൻ എന്നിവ സംസ്ഥാനങ്ങൾക്ക് നൽകി; കേന്ദ്രം

Recommended Video

cmsvideo
Second cyclone this week headed towards India’s east coast | Oneindia Malayalam

'ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല', അനാവശ്യമായി ഭയപ്പെടേണ്ടെന്ന് മുഖ്യമന്ത്രി'ബ്ലാക് ഫംഗസ് പുതുതായി കണ്ടെത്തിയ ഒരു രോഗമല്ല', അനാവശ്യമായി ഭയപ്പെടേണ്ടെന്ന് മുഖ്യമന്ത്രി

English summary
Tauktae; Modi announces Rs 1,000 crore for Gujarat, Rs 2 lakh for relatives of victims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X