Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് വാക്‌സിന്‍ നികുതി ഒഴിവാക്കാനാകില്ല; വിശദീകരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ദില്ലി: കൊവിഡ് വാക്‌സിനും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്ററുകള്‍ക്കും ഏര്‍പ്പെടുത്തിയ ജിഎസ്ടി ഒഴിവാക്കുന്നത് തിരിച്ചടിയാവുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. വാക്‌സിനുകള്‍ക്കും മരുന്നുകള്‍ക്കുമുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

covid

വാക്സിനുകള്‍ക്ക് 5 ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനവും നികുതി ആവശ്യമാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഈ നികുതി ഒഴിവാക്കുന്നത് വില വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുമെന്നും ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാകില്ലെന്നും നിര്‍മ്മല സീതാരമാന്‍ വ്യക്തമാക്കി. കോവിഡ് -19 മരുന്നുകളുടെ ഇറക്കുമതി നികുതി ഇതിനകം എഴുതിത്തള്ളിയെന്നും വാകാസിന്‍ ജിഎസ്ടി വരുമാനത്തിന്റെ 70 ശതമാനവും ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

അതേസമയം, കൊറോണ പ്രതിരോധത്തിന് ആവശ്യമായ ഇറക്കുമതിക്ക് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരത്തെ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൊറോണ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കുമുള്ള ജിഎസ്ടി ഒഴിവാക്കണം. സ്വകാര്യ സംഘടനകളുടെയും ഏജന്‍സികളുടെയും സഹായം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കണം. ഒട്ടേറെ സന്നദ്ധ സംഘടനകളും സ്വകാര്യ സംഘങ്ങളും സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മമത കത്തില്‍ വ്യക്തമാക്കിയിരുന്നു.

കൂടാതെ ബംഗാളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും ഓക്സിജനും മരുന്നുകളും ലഭ്യമാക്കി ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തണമെന്നും മമത കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+