വൈകിയെത്തി, വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു, എയര്‍പോര്‍ട്ടില്‍ എംപി ചെയ്തുവെച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കൃത്യസമയത്ത് എത്തി ചേരാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ജീവനക്കാരോട് മോശമായി പെരുമാറിയ എംപി എയര്‍പോര്‍ട്ടില്‍ ചെയ്തത് ഞെട്ടിക്കും. തെലുങ്കുദേശം പാര്‍ട്ടി എംപിയായ ജെസി ദിവാകര്‍ റെഡ്ഡിയാണ് വിശാഖപട്ടണം വിമാനത്താവളത്തിലെ ഇന്‍ഡിഗോ അധികൃതരുമായി പ്രശ്‌നത്തിലായത്.

വിവിഐപി വിഭാഗത്തില്‍ യാത്ര ചെയ്യാനാണ് എംപി ബുക്ക് ചെയ്തിരുന്നത്. 45 മണിക്കൂര്‍ ചെക്ക് ഇന്‍ ചെയ്യേണ്ടിടത്ത് വിമാനം പുറപ്പെടുന്നതിന്റെ അരമണിക്കൂര്‍ മുമ്പാണ് എംപി എത്തിയത്. വിമാനത്തില്‍ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ച ജീവനക്കാരോട് എംപി മോശമായി പെരുമാറുകയായിരുന്നു.

 jc-diwakar-reddy

ഇന്റിഗോ ഓഫീസിലെ ഫര്‍ണിച്ചറുകളും പ്രിന്ററും നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ആന്ധ്രപ്രദേശിലെ അനന്ദ്പൂരില്‍ നിന്നുള്ള ലോക്‌സഭാ എംപിയാണ് ജെസി ദിവാകരന്‍ റെഡ്ഡി. വിവിഐപി യാത്ര ചെയ്യുമ്പോള്‍ പ്രോടോക്കോള്‍ പ്രകാരം പേഴ്‌സണല്‍ സ്റ്റാഫ് നേരത്തെ എത്തി ബോര്‍ഡിങ് കാര്‍ഡ് ഉള്‍പ്പടെ കൈപ്പറ്റുകയാണ് ചെയ്യുന്നത്.

എന്നാല്‍ ജെസി ദിവാകരന്റെ യാത്രയെ കുറിച്ച് അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ എംപി ജെസി ദിവാകരന്‍ റെഡ്ഡി പ്രതികരിച്ചിട്ടില്ല.

English summary
TDP MP JC Diwakar Reddy creates ruckus at Visakhapatnam airport.
Please Wait while comments are loading...