കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പണം നിറച്ച' ആ നാല് കാറുകള്‍ എവിടെ? അര്‍പിതയുടെ കാറുകള്‍ക്കായി ഇ.ഡിയുടെ തിരച്ചില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: അധ്യാപക നിയമനത്തില്‍ അറസ്റ്റിലായ ബംഗാള്‍ മുന്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി ബന്ധമുള്ള നടി അര്‍പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള നാല് ആഡംബര കാറുകള്‍ക്കായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിരച്ചില്‍. ഈ കാറുകളില്‍ പണം നിറച്ചിട്ടുണ്ട് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അവകാശവാദം.

ഓഡി എ4, ഹോണ്ട സിറ്റി, ഹോണ്ട സി ആര്‍ വി, മെഴ്സിഡസ് ബെന്‍സ് എന്നീ കാറുകളാണ് കാണാതായിരിക്കുന്നത്. ഇതിനിടെ അര്‍പിതയുടെ കൊല്‍ക്കത്തയിലെ വിവിധ ഫ്‌ളാറ്റുകളില്‍ നിന്ന് 50 കോടി രൂപയുടെ ഇ ഡി കണ്ടെടുത്തിട്ടുണ്ട്. അര്‍പിത മുഖര്‍ജിയുടെ അറസ്റ്റിനിടെ ഒരു വെള്ള നിറത്തിലുള്ള മെഴ്സിഡസ് കാര്‍ ഇ ഡി പിടിച്ചെടുത്തതായി വൃത്തങ്ങള്‍ അറിയിച്ചു.

'അതിജീവിതക്ക് വിചാരണയില്‍ പങ്കെടുക്കാം...ആ അവകാശം സുപ്രീംകോടതി നല്‍കിയതാണ്'; പ്രിയദര്‍ശന്‍ തമ്പി'അതിജീവിതക്ക് വിചാരണയില്‍ പങ്കെടുക്കാം...ആ അവകാശം സുപ്രീംകോടതി നല്‍കിയതാണ്'; പ്രിയദര്‍ശന്‍ തമ്പി

1

വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണ ഏജന്‍സി സി സി ടി വി ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്യുകയും ഒന്നിലധികം റെയ്ഡുകള്‍ നടത്തുകയും ചെയ്തിരുന്നു. മോഡലും അഭിനേതാവും ഇന്‍സ്റ്റാഗ്രാമറുമായ 30 കാരിയായ അര്‍പിത മുഖര്‍ജിക്ക് നിരവധി ഫ്ളാറ്റുകള്‍ സ്വന്തമായുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, കൊല്‍ക്കത്തയിലെ ബെല്‍ഗാരിയ ഏരിയയിലെ ക്ലബ് ടൗണ്‍ ഹൈറ്റ്സില്‍ അര്‍പിത മുഖര്‍ജിയുടെ രണ്ട് ഫ്‌ളാറ്റുകള്‍ ഉണ്ട്.

2

വ്യാഴാഴ്ച രാവിലെ ഈ ഫ്ളാറ്റുകളിലൊന്നില്‍ ഇ ഡി നടത്തിയ റെയ്ഡില്‍ ഏകദേശം 30 കോടി രൂപയും അഞ്ച് കിലോഗ്രാം സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ ടോളിഗഞ്ചിലെ ഡയമണ്ട് സിറ്റി കോണ്ടോയില്‍ അര്‍പിത മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു ഫ്‌ളാറ്റില്‍ നിന്ന് 21 കോടി രൂപയും 2 കോടി രൂപയുടെ സ്വര്‍ണക്കട്ടികളും വന്‍തുക വിദേശനാണ്യവും അന്വേഷണ ഏജന്‍സി കണ്ടെടുത്തിരുന്നു.

3

2008 നും 2014 നും ഇടയില്‍ ബംഗാളി, ഒഡിയ ചലച്ചിത്ര വ്യവസായങ്ങളില്‍ അര്‍പ്പിത മുഖര്‍ജി സജീവമായിരുന്നു. കൊല്‍ക്കത്തയുടെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള ബെല്‍ഗോറിയയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ച അര്‍പിത കോളേജ് കാലഘട്ടം മുതല്‍ മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സിനിമയും രാഷ്ട്രീയവും തമ്മില്‍ വളരെ അടുപ്പമുള്ള പശ്ചിമ ബംഗാളില്‍ വളരെ പെട്ടെന്ന് തന്നെ ഉന്നതരാഷ്ട്രീയക്കാരുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ അര്‍പിതക്കായി.

4

പാര്‍ഥ ചാറ്റര്‍ജി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ അര്‍പിത ചാറ്റര്‍ജി സജീവമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അര്‍പ്പിതയുടെ അച്ഛന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അമ്മ മിനതി മുഖര്‍ജി ബെല്‍ഘാരിയയിലെ പഴയ വീട്ടില്‍ ഒറ്റയ്ക്കാണ് താമസം. പശ്ചിമ ബംഗാളിലെ പ്രൈമറി അധ്യാപകരുടെ നിയമനത്തിലാണ് അഴിമതി ആരോപണം ഉയര്‍ന്ന് വന്നത്.

വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആര് കണ്ടു? പുറത്ത് പറയാത്തത് വജ്രായുധമായിട്ടാണോ? രാഹുല്‍ ഈശ്വര്‍വിവോ ഫോണില്‍ ദൃശ്യങ്ങള്‍ ആര് കണ്ടു? പുറത്ത് പറയാത്തത് വജ്രായുധമായിട്ടാണോ? രാഹുല്‍ ഈശ്വര്‍

5

ചില മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് ഇന്റര്‍വ്യൂ, പരീക്ഷ എന്നിവയില്ലാതെ നിയമനം നല്‍കി എന്നായിരുന്നു ആരോപണം. ചിലരില്‍ നിന്ന് കോഴ വാങ്ങി എന്നും ആരോപണം ഉയര്‍ന്നതോടെയാണ് കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടാകുന്നത്. പ്രാഥമിക വിലയിരുത്തലിന് ശേഷം പലരുടെയും നിയമനം റദ്ദാക്കി ഹൈക്കോടതി പിഴയിട്ടു.

6

അഴിമതി സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. സി ബി ഐ അന്വേഷണം നടക്കുന്നതിനിടെയാണ് ഇ ഡി കേസില്‍ സമാന്തര അന്വേഷണം നടത്തിയത്. ഇ ഡി റെയ്ഡില്‍ കോടിക്കണക്കിന് രൂപ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതിന് പിന്നാലെയാണ് മമത സര്‍ക്കാരിലെ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയെ അറസ്റ്റ് ചെയ്യുന്നത്.

ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും

English summary
teacher recruitmetn scam: ED searches for four luxury cars owned by actress Arpita Mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X