ദുഷ്യന്ത് ചൗട്ടാല എന്നെ ഒറ്റിക്കൊടുത്തു: പാര്‍ട്ടി വിടുമെന്ന് തേജ് ബഹാദൂര്‍ യാദവ്
ഹരിയാണ: ജന്നായക് ജനതാ പാര്‍ട്ടി വിടുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ സൈനികന് തേജ് ബഹാദൂര്‍ യാദവ്. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തേജ്ബഹാദൂര്‍ യാദവ് ബിജെപി- ജെജെപി സഖ്യ രൂപീകരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി വിടുന്നുവെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സെപ്തംബറിലാണ് ജെജെപി തലവന്‍ ദുഷ്യന്ത് ചൗട്ടാലയുടെ സാന്നിധ്യത്തില്‍ യാദവ് ജെജെപിയില്‍ ചേരുന്നത്. ബിജെപിയുമായി ജെജെപി സഖ്യം രൂപീകരിച്ചതിന് പിന്നാലെ ജെജെപി വിടുന്നതായി പ്രഖ്യാപിച്ച് യാദവ് വീഡിയോ പുറത്തിറക്കുകയായിരുന്നു.

ഒറ്റിക്കൊടുപ്പോ?
ബിജെപിക്ക് വാതില്‍ തുറന്നുനല്‍കിയതിലൂടെ ദുഷ്യന്ത് ചൗട്ടാല ഹരിയാണയിലെ ജനങ്ങളെയും തന്നെയും ഒറ്റുകൊടുക്കുകയാണെന്നുമാണ് യാദവ് ആരോപിക്കുന്നത്. ബിജെപിയെ പിന്തുണച്ച് ചൗട്ടാല മുന്നോട്ട് പോകുകയാണെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ അദ്ദേഹത്തെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്നും യാദവ് കൂട്ടിച്ചേര്‍ക്കുന്നു.

ഉപമുഖ്യമന്ത്രി പദത്തിന് വേണ്ടിയോ?
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 സീറ്റിലാണ് ജെജെപി വിജയിച്ചത്. വെള്ളിയാഴ്ചയാണ് ജെജെപി ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ചത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം നേടുന്നതില്‍ ബിജെപിയും പരാജയപ്പെട്ടിരുന്നു. ബിജെപി ദുഷ്യന്ത് ചൗട്ടാലക്ക് ഉപമുഖ്യമന്ത്രി പദം വാഗ്ധാനം ചെയ്തതോടെ ഇരു പാര്‍ട്ടികളും ചേര്‍ന്ന് സഖ്യം പ്രഖ്യാപനം നടത്തുകയും ചെയ്തു. ഇതോടെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിച്ച് ശനിയാഴ്ച ഗവര്‍ണറെ കാണുമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍ വ്യക്തമാക്കിയത്. ഇതിനിടെ ഖട്ടറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തു.

വീഡിയോ വിവാദം
ബിഎസ്എഫ് ജവാന്മാര്ക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് യാദവിനെ സര്‍വീസില്‍ പുറത്താക്കുന്നത്. സോഷ്യല്‍ മീഡീയയില്‍ യാദവ് പോസ്റ്റ് ചെയ്ത വീഡിയോ വിവാദമായതോടെയാണ് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സൈന്യം നീങ്ങുന്നത്.

സര്‍വീസില്‍ നിന്ന് പുറത്തേക്ക്
2017ലാണ് ബിഎസ്എഫ് ക്യാമ്പുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടുള്ള യാദവിന്റെ വീഡിയോ പുറത്തുവരുന്നത്. സര്‍വീസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി യാദവ് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ സെപ്തംബറില്‍ ഹരിയാണ- മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ജെജെപിക്കൊപ്പം ചേരുകയായിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി, സമാജ് വാദിപാര്‍ട്ടി, ആര്‍എല്‍ഡി എന്നിവയുള്‍പ്പെട്ട മഹാസഖ്യത്തിന് കീഴില്‍ യാദവിന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചിരുന്നു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications