കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 ല്‍ 7 സീറ്റിലും മുന്നേറ്റം; ഹൈദരബാദ് മേഖലയില്‍ മോധാവിത്വം തുടര്‍ന്ന് എഐഎംഐഎം

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ഹൈദരാബാദ് മേഖലയിലെ ആധിപത്യം തുടര്‍ന്ന് അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം. എട്ട് സീറ്റില്‍ മാത്രം മത്സരിച്ച എഐഎംഐഎം 2 സീറ്റില്‍ ഇതിനോടകം തന്നെ വിജയിചിട്ടുണ്ട്. 5 സീറ്റില്‍ വ്യക്തമായ ലീഡോടെ മുന്നേറ്റം തുടരുകയാണ്. ഈ സീറ്റുകളിലും വിജയമുറപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുകയാണ് ഇപ്പോള്‍.

ഹൈദരാബാദ് മേഖലയിലെ മുസ്ലിം മേഖലകളിലാണ് പതിവുപോലെ ഒവൈസിയുടെ പാര്‍ട്ടി മുന്നേറ്റം നടത്തിയത്. അസദുദ്ദീന്‍ ഓവൈസിയുടെ സഹോദര പുത്രനായ അക്ബറുദ്ദീന്‍ ഒവൈസി ചന്ദ്രയാന്‍ഗുട്ട മണ്ഡലത്തില്‍ നിന്ന് 80212 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

asaduddin-owaisi-

8 മണ്ഡലങ്ങളില്‍ മത്സരിച്ച എഐഎംഐഎം മറ്റു മണ്ഡലങ്ങളില്‍ ടിആര്‍എസിന് പിന്തുള പ്രഖ്യാപിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്-ബിജെപി ഇതര മതേതര മുന്നണി ലക്ഷ്യമിട്ടാണ് എഐഎംഎം നേതാവ് അസദുദ്ദീന്‍ ഓവൈസി ടിആര്‍എസിന് പിന്തുണ പ്രഖ്യാപിച്ചത്. സഖ്യത്തിന് കോണ്‍ഗ്രസ്സിന്റെ ആശീര്‍വ്വാദം വേണ്ടെന്നും കോണ്‍ഗ്രസ്സിന് പുറത്തും ജനാധിപത്യത്തിന് പ്രകാശനമായ ഭാവിയുണ്ടെന്നായിരുന്നു ഓവൈസി നേരത്തെ വ്യക്തമാക്കിയത്.

അതേസമയം വോട്ടെണ്ണല്‍ അവസാന ഘടത്തിലേക്ക് കടന്നപ്പോള്‍ വന്‍ഭൂരിപക്ഷത്തിലേക്ക് കുതിക്കുകയാണ് ടിആര്‍എസ്. 119 സീറ്റില്‍ 88 സീറ്റുകളില്‍ വിജയം നേടിയാണ് ടിആര്‍എസ് രണ്ടാം തവണയും വിജയം പിടിച്ചത്. ടിഡിപിയുമായി സഖ്യം ചേര്‍ന്നിട്ടും 19 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് ജയിക്കാന്‍ കഴിഞ്ഞത്.

English summary
AIMIM's Akbaruddin Owaisi wins from Chandrayangutta in Telangana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X