തെലങ്കാനയില്‍ കെസിആര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; പ്രൗഢഗംഭീര ചടങ്ങ് 1.30ന്
ഹൈദരാബാദ്: തെലങ്കാനയില്‍ ടിആര്‍എസ് അധ്യക്ഷന്‍ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയായി വ്യാഴാഴ്ച അധികാരമേല്‍ക്കും. സത്യപ്രതിജ്ഞാ ചടങ്ങ് 1.30നാണ് നടക്കുക. ഇന്ന് നിയമസഭാ കക്ഷിയോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സത്യപ്രതിജ്ഞ സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

88 സീറ്റുമായി മികച്ച വിജയമാണ് തെലങ്കാനയില്‍ ടിആര്‍എസ് നേടിയത്. തുടര്‍ച്ചയായ രണ്ടാംതവണയാണ് ചന്ദ്രശേഖര റാവു തെലങ്കാനയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. എതിരാളികളെ വളരെ പിന്നിലാക്കിയായിരുന്നു ടിആര്‍എസിന്റെ മുന്നേറ്റം.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും ബിജെപിയും അടക്കം ത്രികോണ മല്‍സരമാണ് തെലങ്കാനയില്‍ നടന്നത്. ചന്ദ്രശേഖര റാവു ഗാജ്വല്‍ മണ്ഡലത്തില്‍ നിന്ന് 51000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെസിആറിന്റെ മകന്‍ കെടി രാമറാവു, അനന്തരവന്‍ ടി ഹരീഷ് റാവു എന്നിവരും മികച്ച ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കഴിഞ്ഞ സര്‍ക്കാരില്‍ ഇരുവരും മന്ത്രിമാരായിരുന്നു.
പുതിയ എംഎല്‍എമാര്‍ ബുധനാഴ്ച 11.30ന് യോഗം ചേര്‍ന്നിരുന്നു. ഈ യോഗമാണ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ കെസിആറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.
Recommended Video

ടിആര്‍എസിനെ ഒതുക്കാന്‍ കോണ്‍ഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു. ബദ്ധവൈരികളായ ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി. കൂടാതെ സിപിഐയും തെലങ്കാന ജനസമിതിയും കോണ്‍ഗ്രസ് സഖ്യത്തിലുണ്ടായിരുന്നു. എന്നിട്ടും മൊത്തം 21 സീറ്റാണ് മുന്നണിക്ക് നേടാന്‍ സാധിച്ചത്. 2014ല്‍ ടിആര്‍എസിന് 63 നിയമസഭാ സീറ്റുകളും 11 ലോക്‌സഭാ സീറ്റുകളുമാണ് ലഭിച്ചത്.












Click it and Unblock the Notifications