Get Updates
Get notified of breaking news, exclusive insights, and must-see stories!

തെലങ്കാന ബിജെപി അധ്യക്ഷന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍; പ്രതിഷേധം ശക്തം, തുറന്നടിച്ച് ജെപി നദ്ദ

ഹൈദരാബാദ്: തെലങ്കാന ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തെലങ്കാനയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബി ജെ പി അധ്യക്ഷന്റെ അറസ്റ്റ് ദേശീയ തലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ മനുഷ്യത്വരഹിതമായ അറസ്റ്റ് ജനാധിപത്യത്തിന്റെ മരണമാണെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ അപലപിച്ചു. കെ സി ആര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തെലങ്കാന പോലീസ് ബി ജെ പി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിന്റെ ഓഫീസില്‍ ബലമായി കയറി അക്രമവും ലാത്തിച്ചാര്‍ജും നടത്തിയെന്നും പ്രസ്താവനയില്‍ അദ്ദേഹം ആരോപിച്ചു.

india

ഒര്‍ഡര്‍ 317 പാസാക്കിയതിനെതിരെ തെലങ്കാനയിലെ അധ്യാപകരും ജീവനക്കാരും കെ സി ആര്‍ സര്‍ക്കാരിനെതിരെ പരാതിയുമായി ബന്ദി സഞ്ജയ് കുമാറിന്റെ കരിംനഗര്‍ ലോക്സഭാ ഓഫീസിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സഞ്ജയ് കുമാറും ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും ഓഫീസില്‍ സമരം ചെയ്യുന്ന അധ്യാപകരോടും ജീവനക്കാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി രാപ്പകല്‍ നിരാഹാരവും ഉപവാസവും നടത്തിയിരുന്നു. എല്ലാ വിധ കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് ഉപവാസം സംഘടിപ്പിച്ചതെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ഈ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പൊലീസ് ബി ജെ പി അധ്യക്ഷനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബി ജെ പി സംസ്ഥാന അധ്യക്ഷനും വനിതാ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ തെലങ്കാന പോലീസ് ക്രൂരമായ ആക്രമണം നടത്തുകയും തുടര്‍ന്ന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് ജെ പി നദ്ദ പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബി ജെ പി നേതാക്കള്‍, പ്രവര്‍ത്തകര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയുള്ള ഈ വന്‍ ബലപ്രയോഗവും ആസൂത്രിത ആക്രമണവും തെലങ്കാനയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പകപോക്കലും രാഷ്ട്രീയ അരാജകത്വവുമാണെന്ന് നദ്ദ പറയുന്നു.

സംസ്ഥാനത്ത് ബി ജെ പിയുടെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയിലും സ്വീകാര്യതയിലും തെലങ്കാനയിലെ കെ സി ആര്‍ സര്‍ക്കാറിന് വളരെയധികം അസ്വസ്ഥതയും ആശങ്കയുമുള്ളതായി നദ്ദ പ്രസ്താവനയില്‍ പറഞ്ഞു. ബി ജെ പി നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് കെ സി ആര്‍ സര്‍ക്കാര്‍ മനുഷ്യത്വരഹിതവും ഭരണഘടനാ വിരുദ്ധവുമായ പെരുമാറ്റം അവലംബിക്കുകയാണെന്ന് അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, ജനുവരി 5 മുതല്‍ 7 വരെ ആര്‍ എസ് എസ് - ബി ജെ പി ഏകോപന യോഗത്തിനായി ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ ഹൈദരാബാദില്‍ ( ഭാഗ്യനഗര്‍ ) ഉണ്ടാകും. ബി ജെ പിയുടെ തെലങ്കാന അധ്യക്ഷനും എം പിയുമായ ബന്ദി സഞ്ജയ് കുമാറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രമേയം ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറുന്നതിനെക്കുറിച്ചും ബി ജെ പിയുടെ ഉന്നത നേതൃത്വം ആലോചിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+