Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ 'വളഞ്ഞിട്ട് പിടിക്കാന്‍' റാവു; നിര്‍ണായക നീക്കം മുംബൈയില്‍, അടുത്തത് ഗൗഡ, മമത

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്ന് പ്രഖ്യാപിച്ച പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആര്‍) നടത്തുന്ന നീക്കങ്ങള്‍ ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നു. പ്രതിപക്ഷത്തെ ഒരു കുട കീഴില്‍ കൊണ്ടുവരികയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന് ചില നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി കഴിഞ്ഞു.

ഇന്ന് മുംബൈയിലെത്തി ഉദ്ധവ് താക്കറെ, ശരദ് പവാര്‍ എന്നിവരെ കാണും. ശേഷം മമതയുമായും ദേവഗൗഡയുമായും കൂടിക്കാഴ്ച നടത്തും. ശക്തമായ ഒരുക്കമാണ് കെസിആര്‍ നടത്തുന്നത്. ഇതേ ലക്ഷ്യമിട്ട് മമതയും നീങ്ങുന്നു എന്നാണ് വാര്‍ത്ത. പ്രശാന്ത് കിഷോര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയതില്‍ ബിജെപിക്ക് ആശങ്കയുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ ഇങ്ങനെയാണ്...

1

പ്രതിപക്ഷ ചേരിയില്‍ മൂന്ന് ശക്തികളാണ് ദേശീയ രാഷ്ട്രീയം ലക്ഷ്യമിട്ട് നീങ്ങുന്നത്. ഒന്ന് കോണ്‍ഗ്രസാണ്. മറ്റൊന്ന് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മൂന്നാമത്തേതാണ് തെലങ്കാന മുഖ്യമന്ത്രി. കോണ്‍ഗ്രസ് മാത്രമാണ് തനിച്ച് നില്‍ക്കുന്നത്. കെസിആറും മമതയും പ്രതിപക്ഷത്തെ നേതാക്കളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസും ഈ സഖ്യത്തില്‍ വേണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

2

കെസിആര്‍ അടുത്തിടെ തമിഴ്‌നാട്ടിലെത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ വേളയിലായിരുന്നു ഈ കൂടിക്കാഴ്ച. തൊട്ടുപിന്നാലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈദാരാബാദില്‍ എത്തിയ വേളയില്‍ കെസിറുമായി ചര്‍ച്ച നടത്തി. രാഷ്ട്രീയമാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

3

ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് കെസിആര്‍ മുംബൈയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തുക. താക്കറെയുടെ വസതിയിലാണ് കെസിആറിന്റെ ഉച്ച ഭക്ഷണം. ശേഷം വൈകീട്ട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തും. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുംബൈയിലെത്തുന്നത് എന്ന് കെസിആറുമായി അടുപ്പമുള്ളവര്‍ പറയുന്നു.

4

ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്ഡി ദേവഗൗഡയുമായി അടുത്തിടെ കെസിആര്‍ ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തെ കാണാന്‍ ബെംഗളൂരുവില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ചര്‍ച്ച നടത്താന്‍ കെസിആറിന് പദ്ധതിയുണ്ട്. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം രാജ്യത്ത് നിലവില്‍ വരും.

മേക്കപ്പ് ഞാന്‍ തന്നെ!! ചിരി പടര്‍ത്തി ഭാവന; കിടിലന്‍ ചിത്രങ്ങളുമായി നടി

5

ബിജെപിയെ ഇനിയും ഭരണം ഏല്‍പ്പിച്ചാല്‍ രാജ്യം തകരുമെന്നാണ് കെസിആറിന്റെ അഭിപ്രായം. ബിജെപിയെ കേന്ദ്രത്തില്‍ നിന്ന് പുറത്താക്കണമെന്നും എല്ലാവരും ഐക്യത്തോടെ നില്‍ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു. ശേഷമാണ് നേതാക്കളുമായി ചര്‍ച്ചകള്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ ഭീഷണിയാണെന്ന് കെസിആര്‍ മനസിലാക്കുന്നു.

6

അതേസമയം, ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനുള്ള ശ്രമത്തിലാണ് മമത ബാനര്‍ജി. പ്രതിപക്ഷ നേതാക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമം തുടങ്ങിയ അവര്‍ കോണ്‍ഗ്രസുമായി ചര്‍ച്ചയ്ക്കില്ലെന്നും വ്യക്തമാക്കി. യുപിയില്‍ അഖിലേഷ് യാദവിനെ കൂടെ നിര്‍ത്താനും മമത ശ്രമം തുടങ്ങി. ബിഹാറില്‍ നിതീഷ് കുമാറുമായി കഴിഞ്ഞ ദിവസം മമതയുടെ സഹായി പ്രശാന്ത് കിഷോര്‍ ചര്‍ച്ച നടത്തിയത് ബിജെപി കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. നിലവില്‍ ബിജെപിക്കൊപ്പമാണ് നിതീഷ്.

7

മമതയും കെസിആറും കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുന്നു എന്നത് ബിജെപിക്ക് ആശ്വാസമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിജെപിയെ പരാജയപ്പെടുത്താന്‍ സാധ്യമല്ലെന്ന് സ്റ്റാലിനും സിപിഎമ്മും അഭിപ്രായപ്പെടുന്നു. പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാന്‍ ബിജെപി മറുതന്ത്രം പയറ്റുന്നുണ്ട്. ആന്ധ്രയിലെ ജഗന്‍ മോഹന്‍ റെഡ്ഡിയെയും ഒഡീഷയിലെ നവീന്‍ പട്‌നായികിനെയും കൂടെ നിര്‍ത്താനാണ് ബിജെപിയുടെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+